സ്വന്തം ലേഖകന്‍: ദി ഗ്രേറ്റ് ഫാദര്‍ കളക്ഷന്‍ 20 കോടി കടന്ന് റെക്കോര്‍ഡിട്ടതായി മമ്മൂട്ടി, തകര്‍ത്തത് പുലിമുരുകന്റെ റെക്കോര്‍ഡ്. 20 കോടി കളക്ഷന്‍ നേടിയെന്ന് മമ്മൂട്ടി ആരാധകര്‍ നിരത്തുന്ന ബോക്സ് ഓഫീസ് കണക്കുകള്‍ക്ക് വിശ്വാസ്യത ഇല്ലെന്ന ആക്ഷേപവുമായി മോഹന്‍ലാല ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് മമ്മൂട്ടി തന്നെ സ്ഥിരീകരണവുമായി എത്തിയത്.
ചിത്രത്തിന് ലഭിക്കുന്ന ഉജ്ജ്വല സ്വീകരണത്തിന് നന്ദി അറിയിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ ഫെയ്സ്ബുക്കില്‍ പോസ്റ്റിലാണ് ചിത്രം റിലീസ് ചെയ്ത് 4 ദിവസങ്ങള്‍ക്ക് ശേഷം 20 കോടി നേടിയ വിവരം ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്നത്. ര്‍ച്ച് 30ന് റിലീസ് ചെയ്ത ഗ്രേറ്റ് ഫാദര്‍ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡുകള്‍ പൊളിച്ച്, ഏറ്റവും വേഗത്തില്‍ 20 കോടി നേടിയ ചിത്രമാവുകയും ചെയ്തു എന്നും ആറ് കോടി രൂപ മുതല്‍മുടക്കില്‍ പൂര്‍ത്തിയാക്കിയ സംവിധായകന്റെ കന്നി ചിത്രമെന്ന നിലയിലും മലയാള സിനിമ പ്രേക്ഷകരുടെ വിജയമാണ് ഇത് എന്നുമാണ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
പുതിയ പ്രേമേയത്തിലുള്ള, കാമ്പുള്ള കഥകള്‍ സ്ക്രീനില്‍ എത്തിക്കാനും, മലയാള സിനിമയുടെ വളര്‍ച്ചയ്ക്കും എല്ലാ ആശംസകളും നേര്‍ന്നാണ് മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. ആദ്യദിനത്തില്‍ നാലര കോടി കളക്ഷന്‍ ചിത്രത്തിന് ലഭിച്ചെന്നുള്ള വിവരം സിനിമയുടെ നിര്‍മ്മാതാവായ നടന് പൃഥ്വിരാജ് ഫെയ്സ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു.
എന്നാല്‍ ദി ഗ്രേറ്റ് ഫാദര്‍ ആദ്യദിവസ കളക്ഷനില്‍ പുലിമുരുകനെ പിന്നിലാക്കിയെന്ന വാര്‍ത്ത വ്യാജ കണക്കുകളുടെ അടിസ്ഥാനത്തിലാണെന്ന് വാദിച്ച് മോഹന്‍ലാല്‍ ആരാധകര്‍ രംഗത്തുവന്നിരുന്നു. ദി ഗ്രേറ്റ് ഫാദര്‍ കളക്ഷനെ ചൊല്ലി മമ്മൂട്ടിമോഹന്‍ലാല്‍ ആരാധകര്‍ ഫേസ്ബുക്കില്‍ യുദ്ധം തുടങ്ങുകയും ചെയ്തു.
ഹനീഫ് അദേനി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിക്കൊപ്പം ആര്യ, സ്നേഹ, ബേബി അനിഖ എന്നിവരുമുണ്ട്.ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്, സന്തോഷ് ശിവന് നിര്‍മ്മിച്ച് ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല