സ്വന്തം ലേഖകന്‍: സെന്റ് പീറ്റേഴ്സ്ബര്‍ഗ് മെട്രോ സ്റ്റേഷന് സ്ഫോടനം ചാവേര്‍ ആക്രമണമെന്ന് പോലീസ്, പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞു. റഷ്യയില്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ 14 പേരുടെ മരണത്തിന് ഇടയാക്കിയ സബ്വേ ട്രെയിനിലെ സ്ഫോടനത്തിനു പിന്നിലുള്ളത് ഇസ്ലാമിക് സ്റ്റേറ്റില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട ഭീകരബന്ധമുള്ള യുവാവാണെന്നു റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
കിര്‍ഗിസ്ഥാനില്‍ ഓഷ് നഗരത്തില്‍ ജനിച്ച റഷ്യന്‍ പൗരത്വമുള്ള അക്ബര്‍ജോന്‍ ജാലിലോവ് ആണ് ചാവേര്‍ ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. സിസിടിവി കാമറയില്‍ നിന്ന് ഇയാളുടെ ദൃശ്യം കിട്ടിയതായാണ് സൂചന. നേരത്തെ ട്രെയിനില്‍നിന്നും ചാവേറിന്റെ ശരീരഭാഗങ്ങള്‍ ലഭിച്ചിരുന്നു.
ഇയാള്‍ രണ്ടാമതൊരു ബോംബുകൂടി സ്ഥാപിച്ചെങ്കിലും ഇത് പൊട്ടിയിരുന്നില്ല. സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ സെനയ പ്ലോഷ്ച്ചാഡ് സ്റ്റേഷനി ലായിരുന്നു സ്ഫോടനം നടന്നത്. മെട്രോ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ 12 പേര് കൊല്ലപ്പെട്ടിരുന്നു. 51 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് മൂന്നു റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചിട്ടിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല