1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2017

സ്വന്തം ലേഖകന്‍: മിഗ് 29 യുദ്ധ വിമാനം പെണ്‍ കരുത്തിനും വഴങ്ങും, മിഗ് 29 പറത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ബഹുമതി സ്വന്തമാക്കി കശ്മീരി യുവതി ആയിഷ അസീസ്. കഴിഞ്ഞയാഴ്ചയാണ് ഇവര്‍ക്ക് ഇത്തരം വിമാനം പറത്തുന്നതിനുള്ള ലൈസന്‍സ് ലഭിച്ചത്. ശബ്ദവേഗത്തെ മറികടന്ന് ജെററ് വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വനിതയെന്ന പദവിയും ഈ 21 കാരി സ്വന്തമാക്കി.

റഷ്യയിലെ സോകൂള്‍ എയര്‍ ബേസില്‍ നിന്നുമാണ് അയിഷയുടെ മിഗ് വിമാനങ്ങള്‍ പറന്നുയരുക. ബോംബെ ഫ്‌ലെയിങ് ക്ലബില്‍ നിന്ന് 16 ആം വയസിലാണ് ആയിഷ സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് നേടിയത്. 2012ല്‍ നാസയില്‍ നിന്നും സ്‌പേസ് ട്രൈയിനിങ് കോഴ്‌സും പാസായിട്ടുണ്ട് ആയിഷ. സുനിതാ വില്യംസിനെ പോലെ ആകണമെന്ന അതിയായ ആഗ്രഹമാണ് തന്നെ വിമാനങ്ങളുടെ കൂട്ടുകാരിയാക്കിയതെന്ന് ആയിഷ പറയുന്നു.

ബഹിരാകാശ സഞ്ചാരിയാകണമെന്നാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു.
തന്റെ സഹോദരിക്ക് ഇത്തരം ഒരു സാധിച്ചതിന് അഭിമാനമുണ്ടെന്ന് ആയിഷയുടെ സഹോദരന്‍ അരീബ് പറഞ്ഞു. സഹോദരി തന്റെ പ്രചോദനമാണെന്നും അരീബ് പറഞ്ഞു. കശ്മീരിലെ ബാരാമുല്ല സ്വദേശിയാണ് ആയിഷയുടെ മാതാവ്. മുംബൈ സ്വദേശിയായ ആയിഷയുടെ പിതാവ് അസീസാണ് ആയിഷയെ ഫ്‌ളൈയിങ് ക്ലാസുകളുടെ ലോകത്തേക്ക് കൂട്ടിക്കാണ്ടുപോയത്.

മുബൈയിലെ ക്രൈസ്റ്റ് ചര്‍ച്ച സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്ന കാലത്ത് നാസ സന്ദര്‍ശിക്കുവാനിടയായതാണ് ആയിഷയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. അവിടെവച്ച് ആയിഷക്ക് ഒരു വൈമാനികന്‍ അറിഞ്ഞിരിക്കേണ്ട സ്‌കൂബ ഡൈവിങ്, മൂണ്‍ വാക്കിങ്, ബണ്ണി വാക്കിങ് എന്നിവയുടെ ക്ലാസ്സുകളില്‍ പങ്കെടുക്കാനുള്ള അപൂര്‍വ അവസരം ലഭിച്ചു.

അങ്ങനെ തന്റെ പതിനെട്ടാം വയസ്സില്‍ ആയിഷ സെസ്‌ന 152 എന്ന വിമാനവും, സെസ്‌ന 172 എന്ന വിമാനവും പറത്തി കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് എന്ന കടമ്പ കടന്നു. ബോംബെ ഫ്‌ലൈയിങ് ക്ലബില്‍ നിന്നാണ് ആയിഷക്ക് വിമാനം പറത്തലില്‍ പ്രാഥമിക പരിശീലനം ലഭിച്ചത്. അവിടെയുണ്ടായിരുന്ന നാല്പത് വിദ്യാര്‍ത്ഥികളില്‍ ഏറ്റവും ഇളയവളായിരു താനെന്നും ആയിഷ ഓര്‍ക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.