സ്വന്തം ലേഖകന്‍: ഇന്ത്യക്ക് യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനുള്ള എല്ലാ യോഗ്യതകളും ഉണ്ടെന്ന് സുഷമ സ്വരാജ്, ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാര്‍. ഇന്ത്യക്ക് യുഎന്‍ സ്ഥിരാംഗത്വത്തിനുള്ള എല്ലാ യോഗ്യതകളും ഉണ്ടെന്നും ഇന്ത്യ സ്ഥിരാംഗത്വം നേടുമെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്.പാര്‍ലമെന്റില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യയുടെ വിദേശകാര്യ മന്ത്രി.
നിലവിലെ സ്ഥിരാംഗങ്ങള്‍ക്കുള്ള വീറ്റോ ഉള്‍പ്പെടെയുള്ള എല്ലാ അവകാശങ്ങളോടെയും ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കുമെന്നും സുഷമ സ്വരാജ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വീറ്റോ അധികാരത്തോട് കൂടിയ മറ്റ് പുതിയ അംഗങ്ങളുടെ പ്രവേശനവും ഇന്ത്യ ഉറ്റുനോക്കുന്നതായി വിദേശകാര്യമന്ത്രി പറഞ്ഞു. ഇത്തവണ അല്ലെങ്കില്‍ അടുത്തതവണ ഇന്ത്യ സ്ഥിരാംഗം ആകുമെന്ന് ഉറപ്പായും വിശ്വസിക്കുന്നതായി രാഅവര്‍ വ്യക്തമാക്കി.
നിലവിലെ അഞ്ച് സ്ഥിരാംഗങ്ങളില്‍ യുഎസ്, ഇംഗ്ലണ്ട്, ഫ്രാന്‍സ്, റഷ്യ എന്നീ നാലു രാജ്യങ്ങളും ഇന്ത്യക്ക് അനുകൂലമാണ്. ചൈന പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും സുഷമ സ്വരാജ് ചൂണ്ടിക്കാട്ടി.
അംഗങ്ങള്‍ക്കിടയില്‍ പഴയതെന്നോ പുതിയതെന്നോ വേര്‍തിരിവിന്റെ ആവശ്യമില്ല. ഇതിനാല്‍ തന്നെ ഇന്ത്യക്ക് സ്ഥിരാംഗമാകുന്നതിനുള്ള പൂര്‍ണമായ അധികാരവും അര്‍ഹതയുമുണ്ട്. ഇന്ത്യ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറാണ്. യുഎന്നിലെ രാജ്യങ്ങള്‍ക്കിടയിലെ വിവേചനത്തെ നമ്മള്‍ അനുകൂലിക്കുന്നില്ലന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല