കെന്റ് ഹിന്ദു സമാജത്തിന്റെ നേതൃത്വത്തില്‍ 2017 ഏപ്രില്‍ 14)o തിയതി വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെ, ജില്ലിന്ഗം Medway ഹിന്ദു മന്ദിറില്‍ വച്ച് നടക്കുന്നു. കണിക്കൊന്നയും കണിവെള്ളരിയും നിലവിളക്കും നിറദീപവുമായി കണ്ണനെ തളികയിലൊരുക്കി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതിയ പ്രതീക്ഷകളുണര്‍ത്തി കെന്റ് ഹിന്ദു സമാജം തുടര്‍ച്ചയായ എഴാം വര്‍ഷവും വിഷു ആഘോഷം സംഘടിപ്പിക്കുന്ന വിവരം സംഘാടകര്‍ അറിയിച്ചു. വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ എന്നിവയും സമാജാംഗങ്ങളുടെയും കുട്ടികളുടെയും കലാമത്സരങ്ങളും മറ്റും ആഘോഷത്തിനു മാറ്റ് ഏകും.
എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
EMail: kenthindusamajam@gmail.com
Website: kenthindusamajam.org
Facebook: https://www.facebook.com/kenthindusamajam.kent
Twitter: https://twitter.com/KentHinduSamaj
Tel: 07838170203
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല