പ്രെസ്റ്റണ്: സീറോ മലബാര്‍ സഭയുടെ അത്മായ കമ്മീഷന്റെ ചെയര്‍മാനും, കാഞ്ഞിരപ്പള്ളി രൂപതയുടെ അദ്ധ്യക്ഷനുമായ അഭിവന്ദ്യ മാര്‍ മാത്യു അറയ്ക്കല്‍ പിതാവും, സെക്രട്ടറിയും, സീറോ മലബാര്‍ സഭയില്‍ ആല്മായരുടെ വക്താവുമായ അഡ്വ.വി.സി.സെബാസ്റ്റ്യനും ജൂലയാ് 23ന് ലങ്കാസ്റ്റര്‍ കത്തോലിക്കാ രൂപത സന്ദര്‍ശിക്കുന്നതാണ്.
ലങ്കാസ്റ്റര്‍ റോമന്‍ കാത്തലിക് രൂപതയുടെ അഭിവന്ദ്യ മെത്രാനും, കേരള കാത്തലിക് കമ്മ്യൂണിറ്റിയുടെ അഭ്യുദയകാംക്ഷിയുമായ ബിഷപ്പ് മാര്‍ മൈക്കിള്‍ കാംമ്പ്വെല് അല്മായ കമ്മീഷന് ചെയര്‍മാനെയും സെക്രട്ടറിയെയും സ്വീകരിക്കും. തുടര്‍ന്ന് വിവിധ ആനുകാലിക സഭാ തലത്തിലുള്ള വിഷയങ്ങളളെ പ്രതിപാദിച്ച് ചര്‍ച്ചകള്‍ നടത്തും. രൂപതയുടെ വിവിധ പ്രമുഖ വ്യക്തികളും ചര്‍ച്ചകളില്‍ പങ്കുചേരും.
ലങ്കാസ്റ്റര്‍ രൂപതയിലെ സീറോ മലബാര്‍ ചാപ്ലയിന്മാരായ റവ.ഡോ.മാത്യഉ ചൂരപൊയ്കയില്‍, റവ.ഫാ.തോമസ് കളപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ അഭിവന്ദ്യ അറയ്ക്കല്‍ പിതാവിന്റെയും സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്റെയും ലങ്കാസ്റ്റര്‍ രൂപത സന്ദര്‍ശന വേളയില്‍ അവരെ അനുഗമിക്കും.
ജൂലായ് 23ന് വൈകുന്നേരം ഇരുവരും അയര്‍ലണ്ടിലേക്ക് അല്മായ സമ്മേളനങ്ങള്‍ക്കായി യാത്ര തിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല