സ്വന്തം ലേഖകന്‍: കുടുംബ കലഹമാണെന്നു കരുതി ഇങ്ങനെ ചെയ്യാമോ!!! ഭാര്യയോടുള്ള ദേഷ്യം ഭാര്യയുടെ കാറിനോട് തീര്‍ത്ത ഭര്‍ത്താവിന്റെ വീഡിയോ തരംഗമാകുന്നു. ഭാര്യയോടുള്ള ദേഷ്യം തീര്ക്കാര് ഭര്‍ത്താവ് കണ്ടുപിടിച്ച മാര്‍ഗം അവരുടെ കാര്‍ തകര്‍ക്കുകയായിരുന്നു. അതും കാര്‍ അനക്കാന്‍ കഴിയാത്ത വിധം ഉള്ളില്‍ കോണ്‍ക്രീറ്റ് ഇട്ട് നിറയ്ക്കുകയാണ് ഈ ഭര്‍ത്താവ് ചെയ്തത്. ഒരാഴ്ച മുന്‍പ് നടന്ന ഈ സംഭവത്തിന്റെ വീഡിയോ നവമാധ്യമങ്ങളിലൂടെ ഇതിനകം കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്.
ഒരു പ്രദേശിക സൂപ്പര്‍മാര്‍ക്കറ്റ് ഏര്‍പ്പെടുത്തിയ 50,000 റൂബിള്‍ (ഏകദേശം 57,000 രൂപ) സമ്മാനം ലഭിക്കാന്‍ ഭാര്യ അവരുടെ കുടുംബപ്പേര് മാറ്റിയതാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചത്. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ ഒരു സ്റ്റോറിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് സിമന്റ് മിക്സ്ചര്‍ യന്ത്രം വിളിച്ചുകൊണ്ടുവന്ന് കോണ്‍ക്രീറ്റ് തള്ളുകയായിരുന്നു. കാറിന്റെ വിന്‍ഡോ ഗ്ലാസ് തകര്‍ത്താണ് സിമന്റ് ഉള്ളില്‍ ഒഴിച്ചത്. മുന്‍വശം പൂര്‍ണ്ണമായും സിമന്റുകൊണ്ട് നിറഞ്ഞു.
അതുവഴി പോയവര്‍ ആരും അത് തടഞ്ഞില്ലെന്ന് മാത്രമല്ല, ചിലര്‍ മൊബൈലില്‍ ഈ ദൃശ്യം പകര്‍ത്തുകയും ചെയ്തു. ദമ്പതികള്‍ തമ്മില്‍ മുന്‍പും പ്രശ്നമുണ്ടായിരുന്നു. അതിനിടെ സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രമോഷന്റെ ഭാഗമായി പേരുമാറ്റത്തിന് തയ്യാറായ യുവതിയുടെ നടപടി ഭര്‍ത്താവിനെ കൂടുതല്‍ പ്രകോപിപ്പിച്ചതായി അടുപ്പമുള്ളവര്‍ മാധ്യമങ്ങളോടു പറഞ്ഞു. എന്തായാലും തങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായത് പരിഗണിച്ച് ഇരുവരും പിണക്കം മറന്ന് ഒരുമിച്ചോ എന്നത് വ്യക്തമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല