സീറോ മലബാര്‍ മിഡ്ഡില്‍സ്ബറോ ഇടവകയുടെ നേതൃത്വത്തില്‍ നടത്തിയ ദുക്റാന തിരുന്നാളും അതിനോടനുബന്ധിച്ച് ഒരുക്കിയ ആത്മ നിവീകരണ ധ്യാനവും അനുഗ്രഹ വര്‍ഷവും വിശ്വാസ പ്രഖ്യാപനവുമായി.
ബിഷപ്പ് മാര്‍ ടെറെന്‍സ് പാട്രിക് ഡെയ്നി ത്രിദിന ധ്യാനവും, തോമശ്ലീഹായുടെ തിരുന്നാളും ഔപചാരികമായി നാന്ദികുറിച്ച് വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു.
പ്രശസ്ത വചന പ്രഘോഷകരായ ഫാ.മാത്യു തടത്തിലും ജെയിംസ്കുട്ടി ചമ്പക്കുളവും ത്രിദിന ധ്യാനത്തിന് നേതൃത്വം നല്കി. ധ്യാനത്തില്‍ പങ്കുചേര്‍ന്ന ഏവരും അതീവ ആത്മസൗഖ്യം വരിച്ച് നവീകരണ തേജസ്സില്‍ ധ്യാന ദേവി വിടുമ്പോള്‍ സന്തോഷത്തിന്റെ സുഖാനുഭൂതി രുചിച്ചിരുന്നു.
ദുക്റാന തിരുന്നാള്‍ സീറോ മലബാര്‍ ആചാരക്രമത്തില്‍ ഫാ.മാത്യു തടത്തിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്നു. മിഡ്ഡില്‍സ്ബറോ ഇടവക വികാരി റവ.ഫാ.പാട്രിക് കോഗ് സഹകാര്‍മ്മികനായി. ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ ഭാരത കത്തോലിക്കയുടെ പിതാവായ വി.തോമശ്ലീഹായും വി.അല്‍ഫോന്‍സാമ്മയുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചു നടത്തിയ പ്രദക്ഷിണം വിശ്വാസ പ്രഘോഷണ യാത്രയായി മാറി.
സമാപനമായി ദിവ്യകാരുണ്യ വാഴ്വും, ആശിര്‍വ്വാദവും ഫാ.മാത്യു തടത്തിലും ഫാ.കോഗും സംയുക്തമായി നടത്തി. മിഡ്ഡില്‍സ്ബറോ കത്തോലിക്കര്‍ക്ക് അവിസ്മരണീയവും ആത്മനിര്‍വൃതി പകര്‍ന്നതുമായ തിരുന്നാള്‍ സ്നേഹ വിരുന്നോടെ സമാപിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല