സഖറിയ പുത്തന്‍കളം: യുകെകെസിഎ മിഡ്ലാന്‍ഡ്സ് റീജിയണ്‍ പ്രവര്‍ത്തനോത്ഘാടനവും ലെസ്റ്റര്‍ യൂണിറ്റ് ദശാബ്ദിയോഘഷവും യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ മിഡ്ലാന്‍ഡ്സ് ലെസ്റ്റര്‍ യൂണിറ്റ് ദശാബ്ദിയാഘോഷങ്ങളും സംയുക്തമായി ഈ മാസം 22 ന് ലെസ്റ്ററില്‍ നടത്തപ്പെടും.
ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ രാവിലെ പതിനൊന്നിന് ദിവ്യബലിയോടെയാണ് ലെസ്റ്റര്‍ യൂണിറ്റ് ദശാബ്ദിയും മിഡ്ലാന്‍ഡ്സ് റീജിയണല്‍ പ്രവര്‍ത്തനോത്ഘാടനവും ആരംഭിക്കുന്നത്. തുടര്‍ന്ന് ഉച്ച കഴിഞ്ഞു ഒന്നരക്ക് പൊതുസമ്മേളനം ആരംഭിക്കും. തദവസരത്തില്‍ ലെസ്റ്റര്‍ യൂണിറ്റ് ദശാബ്ദി ആഘോഷത്തിനും റീജിയണല്‍ പ്രവര്ത്തനോത്ഘാടനത്തിനും തിരി തെളിയും.
ഉച്ച കഴിഞ്ഞു 2.30ന് മിഡ്ലാന്‍ഡ്സ് റീജിയണല്‍ യൂണിറ്റുകളുടെ നടവിളി മത്സരം നടത്തപ്പെടും. മിഡ്ലാന്‍ഡ്സ് റീജിയണല്‍ യൂണിറ്റുകളായ ബര്‍മിങ്ഹാം, കവന്‍ട്രി, നോട്ടിങ്ഹാം, വൂസ്റ്റര്‍, ഡെര്‍ബി, ലെസ്റ്റര്‍, കെറ്ററിംഗ്, ഓക്സ്ഫോര്‍ഡ് എന്നീ യൂണിറ്റുകളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല