സ്വന്തം ലേഖകന്‍: പാകിസ്താനും ഇസ്ലാമിനും ചീത്തപ്പേരുണ്ടാക്കുന്നത് രാജ്യത്തെ ചിലര്‍ തന്നെയാണെന്ന് മലാല യൂസുഫ് സായി. പാകിസ്താനികളുടെ ചില പ്രവര്‍ത്തനം മൂലം ഇസ്ലാമിനും ചീത്തപ്പേരുണ്ടായതായി പറഞ്ഞ മലാല ദൈവനിന്ദ ആരോപിച്ച് മാധ്യമ പഠന വിദ്യാര്‍ഥിയെ തല്ലിക്കൊന്ന സംഭവത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
കഴിഞ്ഞ ചെവ്വാഴ്ചയായിരുന്നു ഇരുപത്തി മൂന്നുകാരനായ മാഷാല്‍ ഖാനെ ഒരു കൂട്ടം ജനങ്ങള്‍ തല്ലിക്കൊന്നത്. ഫെയ്സ്ബുക്കില്‍ മതത്തെ അവഹേളിക്കുന്ന കുറിപ്പ് പോസ്റ്റ് ചെയ്തെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മാഷാലിനെ കൊലപ്പെടുത്തുന്നതിന്റെയും മൃതദേഹത്തെ മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഇത്തരത്തിലുള്ള സംഭവങ്ങളാണ് രാജ്യത്തിനും ഇസ്ലാമിനും മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നതെന്ന് മലാല പറഞ്ഞു. രാജ്യത്തിനും മതത്തിനും എതിരായി പ്രവര്‍ത്തിക്കുന്നത് നമ്മളാണെന്നും മലാല കൂട്ടിച്ചേര്‍ത്തു. മരണപ്പെട്ട വിദ്യാര്‍ഥിയുടെ കുടുംബാംഗങ്ങളെ താന്‍ വിളിച്ചെന്നും അവര്‍ ഏറെ ദുഖത്തിലാണെന്നും മലാല പറഞ്ഞു. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കട്ടെയെന്നും പറഞ്ഞാണ് മലാല സന്ദേശം അവസാനിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല