സിബിഐ ഓഫീസര്‍ സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും വരുന്നു. മമ്മൂട്ടി-കെ മധു-എസ്എന്‍ സ്വാമി ടീമിന്റെ സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രത്തിന്റെ തിരക്കഥ തയ്യാറായിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
മമ്മൂട്ടി ഇപ്പോള്‍ പലചിത്രങ്ങളുടെയും ജോലിയുമായി തിരക്കിലായതിനാല്‍ 2011 മെയ് മാസത്തിന് ശേഷമായിരിക്കും ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുകയെന്നാണ് അറിയുന്നത്.മുകേഷ്, ജഗതി, ജനാര്ദ്ദനന് എന്നിവരോടൊപ്പം അനന്യയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നതായി സൂചനയുണ്ട്.
സിനിമയ്ക്ക് ക്ലിക്കാവുന്നൊരു പേര് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ശ്യാമിന്റെ പ്രശസ്തമായ തീം മ്യൂസിക് ചെറിയ മാറ്റങ്ങളോടെ പുതിയ ചിത്രത്തിലും ആവര്‍ത്തിക്കും.
കൃഷ്ണകൃപയുടെ ബാനറില്‍ കെ മധു തന്നെയാണ് പുതിയ സി ബി ഐ ചിത്രം നിര്‍മ്മിക്കുന്നത്. ഒരു കൊലപാതകവും അതിന്റെ സത്യം തിരഞ്ഞുള്ള സേതുരാമയ്യരുടെ അന്വേഷണവുമാണ് പുതിയ സിനിമയുടെയും പ്രമേയം.
ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ എന്നിവയായിരുന്നു സി ബി ഐ സീരീസിലെ നാലു ചിത്രങ്ങള്‍. ഇവയെല്ലാം ബോക്സോഫീസ് ഹിറ്റുകളായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല