ക്യാന്‍സര്‍ ബാധിച്ചു ചികില്‍സയില്‍ ആയിരുന്ന മലയാളി നഴ്സ് ടോണ്ടനില്‍ മരിച്ചു.ടോണ്ടനിലെ മാസ് ഗ്രോവ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന ലീല കുര്യാക്കോസ് (44 വയസ് ) ആണ് ഇന്നു രാവിലെ എട്ടെമുക്കാലോടെ മരണമടഞ്ഞത്.പരേത പെരുമ്പാവൂര്‍ വേങ്ങൂര്‍ ഊരത്തുംകുടി ചാക്കോച്ചന്‍റെ ഭാര്യയാണ്. സ്വദേശം എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് പാഴൂര്‍.
രണ്ടു വര്‍ഷം മുന്‍പ് ലീലയുടെ മൂത്ത മകന്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരിച്ചിരുന്നു.ഒരു വര്‍ഷം മുന്‍പാണ് ലീല ക്യാന്‍സര്‍ ബാധിതയാണെന്ന് അറിഞ്ഞത്.നാട്ടിലും യു കെയിലുമായി ചികില്‍സ നടത്തിയെങ്കിലും ഫലം കണ്ടില്ല.കഴിഞ്ഞ രണ്ടാഴ്ചയായി ഹോസ്പ്പിറ്റലില്‍ ചികില്‍സയില്‍ ആയിരുന്നു.പന്ത്രണ്ടു വയസുള്ള ഇളയമകന്‍ ആല്‍ബിനെയും ഭര്‍ത്താവിനെയും തനിച്ചാക്കിയാണ് ലീല യാത്രയായത്.
അന്ത്യകര്‍മങ്ങള്‍ നാട്ടില്‍ നടത്താനാണ് തീരുമാനം . മൃതദേഹം ടോണ്ടന്‍ സെന്റ് മാര്‍ഗരറ്റ് ഹോസ്പൈസില്‍ ഇന്നു വൈകിട്ട് മൂന്നു മുതല്‍ ആറു മണി വരെ പൊതുദര്‍ശനത്തിനു വയ്ക്കും.
വിലാസം
St Margaret’s Hospice
Heron Drive
Bishops Hull
Taunton
Somerset
TA1 5HA
T: (+44) 01823 259394
ലീലയുടെ അകാല നിര്യാണത്തില്‍ എന്‍ ആര്‍ ഐ മലയാളി ടീം അനുശോചനം രേഖപ്പെടുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല