സ്വന്തം ലേഖകന്‍: ആടുജീവിതം തന്റെ സ്വപ്ന ചിത്രം, പിന്മാറിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം, ബ്ലെസി ചിത്രത്തെക്കുറിച്ച് പ്രിത്വിരാജ്. ബ്ലെസിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആടുജീവിതം എന്ന ചിത്രത്തില്‍ നിന്നും പിന്മാറിയെന്ന പ്രചരണങ്ങളെ തള്ളിക്കളിഞ്ഞ പൃഥ്വിരാജ് അത് തന്റെ സ്വപ്ന ചിത്രമാണെന്നും ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.
ഒന്നില്‍ കൂടുതല്‍ വേഷപ്പകര്ച്ചകളില് പ്രത്യക്ഷപ്പെടേണ്ടതിനാല്‍ 2017 നവംബര്‍ ആദ്യം തൊട്ട് 2019 മാര്‍ച്ച് 31 വരെ താന്‍ ഡേറ്റ് കൊടുത്തിട്ടുണ്ടെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. തിരക്കഥയും ചിത്രത്തിനായി ലോകോത്തര നിലവാരമുള്ള സാങ്കേതിക വിദഗ്ദരേയും ഒന്നിച്ചുകൂട്ടിയതായും 10 ദിവസം മുമ്പാണ് ബ്ലെസിയെ കണ്ട് ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതെന്നും പൃഥ്വി പറഞ്ഞു.
താന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതായുള്ള പ്രചരണങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. എന്നാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ നിന്നും പൃഥ്വി പിന്മാറി എന്നായിരുന്നു വ്യാജ വാര്‍ത്തകള്‍.
ഇത്തരം റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പൃഥ്വി ചിത്രത്തില്‍ നിന്നും പിന്മാറിയട്ടില്ലെന്നും ബ്ലെസിയും വ്യക്തമാക്കിയിരുന്നു. പ്രവാസികളുടെ പൊള്ളുന്ന ജീവിതം പറയുന്ന ബെന്യാമിന്റെ നോവല്‍ ആടുജീവിതം ആയിരക്കണക്കിന് കോപ്പികളാണ് വിയഴിഞ്ഞത്. മരുഭൂമിയില്‍ ഒറ്റക്ക് അറബിയുടെ ആടുകളെ വളര്‍ത്താന്‍ നിയോഗിക്കപ്പെടുന്ന നജീബിന്റെ ജീവിതമാന് നോവലിന്റെ പ്രമേയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല