സഖറിയ പുത്തന്‍കളം: കായിക മേളയ്ക്ക് ഒരുങ്ങി യുകെ ക്നാനായക്കാര്‍. യു.കെ. ക്നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കായി നടത്തപ്പെടുന്ന കായികമേള ഈ മാസം 29ന് നടക്കും. ബര്‍മിങ്ങ്ഹാമിലെ വെന്‍ഡ്ലി ലിഷ്യര്‍ സെന്ററില്‍ നടത്തപ്പെടുന്ന കായികമേള വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകളായിട്ടാണ് നടത്തപ്പെടുന്നത്. കായികമേളയുടെ വിശദ വിവരങ്ങള്‍ക്ക് വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
29ന് രാവിലെ കൃത്യം 10.30ന് കായികമേളയ്ക്ക് തുടക്കമാകും. ഇത്തവണ യൂണിറ്റ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്, വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് എന്നിവയ്ക്ക് പ്രത്യേക സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. കായികമേളയിലും വടംവലിയിലും പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് യൂണിറ്റ് സെക്രട്ടറി മുഖാന്തിരം 22നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ജൂലൈ എട്ടിന് നടത്തപ്പെടുന്ന യു.കെ.കെ.സി.എ കണ്വന്ഷന് പ്രസിഡന്റ് ബിജു മടക്കക്കുഴി ചെയര്‍മാനായി സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപദേശക സമിതി അംഗമായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല