സ്വന്തം ലേഖകന്‍: കൊടും വരള്‍ച്ചയെ വെല്ലുവിളിച്ച് ഡാമില്‍ 10 ലക്ഷത്തിന്റെ തെര്‍മോക്കോള്‍ നിരത്തി തമിഴ്‌നാട് മന്ത്രി, എന്നാല്‍ സംഭവിച്ചതോ? തമിഴ്‌നാട് സഹകരണ മന്ത്രി സെല്ലൂര്‍ രാജയാണ് അതിബുദ്ധി കാണിച്ച് മാധ്യമങ്ങളില്‍ നാണംകെട്ടത്. വരള്‍ച്ച തടയാന്‍ അതിബുദ്ധി കാണിച്ചതാണ് തമിഴ്‌നാട് മന്ത്രിക്ക് വിനയായത്.
ജലം ആവിയായി പോകുന്നത് തടഞ്ഞ് വെള്ളം ഡാമില്‍ തന്നെ നിലനിത്താനായി 10 ലക്ഷത്തിന്റെ തെര്‍മോകോള്‍ വാങ്ങി കൂട്ടിയോജിപ്പിച്ച് നിരത്തുകയായിരുന്നു മന്ത്രിയും സംഭവും ചെയ്തത്. വൈഗ ഡാമിലെ ജലസംഭരണിയിലാണ് ഈ തെര്‍മോകോള്‍ നിരത്തിയത്. എന്നാല്‍ മന്ത്രിയുടെ ബുദ്ധി കാറ്റ് അടിച്ചു പറത്തിക്കളഞ്ഞു.
ശക്തമായ കാറ്റില്‍ തെര്‍മോകോള്‍ പകുതിയും കരയില്‍ വന്നടിഞ്ഞു പിന്നാലെ തെര്‍മോകോള്‍ കീറിയും മറ്റും ഡാം മലിനീകരിക്കപ്പെടുകയും ചെയ്തു. ചെറിയ കുളങ്ങളിലും തടാകങ്ങളിലും ഇത്തരത്തില്‍ തെര്‍മോകോള്‍ വിരിച്ചാല്‍ ജലം ആവിയായി പോകില്ല എന്ന് വിദഗ്ദര്‍ പറയുന്നു. എന്നാല്‍ വലിയ ജലസംഭരണികളിള്‍ ഇത് ഫലം ചെയ്യില്ല.
തന്റെ ബുദ്ധിയ്ക്ക് കാറ്റ് ഇങ്ങനെ തിരിച്ചടി തരുമെന്നും ഇത്രയും നഷ്ടം ഉണ്ടാകുമെന്നും പാവം മന്ത്രി അറിഞ്ഞിട്ടുണ്ടാവില്ലെന്ന് മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളില്‍ പരിഹസിക്കുന്നു. മന്ത്രിയുടെ ഒപ്പം ഉദ്യോഗസ്ഥരും തെര്‍മോകോള്‍ യഞ്ജത്തില്‍ പങ്കെടുത്തിരുന്നു. മന്ത്രി തന്നെ വെള്ളത്തില്‍ ഇറങ്ങി തെര്‍മോകോള്‍ വിരിക്കുന്നതിന്റെ ചിത്രങ്ങളും ട്രോളുകളായി പ്രചരിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല