1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2017

സ്വന്തം ലേഖകന്‍: സോനു നിഗമിന്റെ വീട്ടില്‍ ബാങ്ക് വിളി കേള്‍ക്കില്ല, ബാങ്ക് വിളി ശല്യമാകുന്നെന്ന ബോളിവുഡ് ഗായകന്‍ സോനു നിഗത്തിന്റെ ആരോപണം പൊളിച്ചടുക്കി ബിബിസി. സോനു നിഗത്തിന്റെ വീട്ടിലേക്ക് ബാങ്ക് വിളി കേള്‍ക്കില്ലെന്നും ഗായകന്റെ പ്രസ്താവന പ്രശസ്തിക്കു വേണ്ടി മാത്രമാണെന്നും ബിബിസിയുടെ ഉറുദു റിപ്പോര്‍ട്ടറാണ് കണ്ടെത്തിയത്.

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് റിപ്പോര്‍ട്ടര്‍ സോനു നിഗത്തിന്റെ വാര്‍സോവയിലുള്ള വസതിക്ക് മുന്നിലെത്തിയത്. വീട്ടിലെ ലൈറ്റുകളൊന്നും അപ്പോള്‍ പ്രകാശിക്കുന്നുണ്ടായിരുന്നില്ല. വീടിന് പുറത്ത് പോലീസ് വാഹനങ്ങള്‍ നിര്‍ത്തിയിരുന്നു. മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ബി.ബി.സി ലേഖകന്‍ സോനു നിഗത്തിന്റെ വസതിക്ക് സമീപം എത്തിയത്. മുംബൈയില്‍ 5.04 ന് ആണ് ബാങ്ക് വിളി സമയം.

എന്നാല്‍ സമയം കഴിഞ്ഞിട്ടും ബാങ്ക് വിളി കേട്ടില്ല. അര മണിക്കൂര്‍ കാത്ത് നിന്നിട്ടും ബാങ്ക് വിളി കേട്ടില്ല. തുടര്‍ന്ന് മറ്റ് പത്രക്കാര്‍ പിരിഞ്ഞു പോയി. പ്രദേശവാസികളോട് അന്വേഷിച്ചപ്പോള്‍ സോനു നിഗത്തിന്റെ വീട്ടില്‍ നിന്നും 600 മീറ്ററോളം മാറിയാണ് മുസ്ലീം പള്ളികള്‍ സ്ഥിതി ചെയ്യുന്നതെന്ന് അറിയാന്‍ കഴിഞ്ഞു. സോനു നിഗം ഇവിടെ താമസിക്കാനെത്തിയിട്ട് നാല് വര്‍ഷത്തോളമായി, 35 വര്‍ഷത്തോളമായി പ്രദേശത്ത് താമസിക്കുന്നവരാണ് മറ്റ് താമസക്കാര്‍.

തങ്ങളാരും ബാങ്ക് വിളി കേട്ടിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സോനുവിന്റെ പ്രസ്താവനയില്‍ ദുഃഖമുണ്ടെന്നും പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.