സഖറിയ പുത്തന്‍കളം: യുകെകെസിഎ കണ്വെന്ഷന് സ്വാഗത ഗാന ഫല പ്രഖ്യാപനം അടുത്താഴ്ച. പതിനാറാമത് യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ അതിമനോഹരമായ സ്വാഗത ഗാനം എഴുതിയത് ആരെന്നറിയുവാന്‍ ഇനി ഒരാഴ്ച മാത്രം. യുകെയിലെ ക്നാനായ സമുദായംഗങ്ങളില്‍ നിന്നും സ്വാഗത ഗാന കൃതികള്‍ ക്ഷണിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ലഭ്യമായ കൃതികള്‍ മൂന്നംഗ ജഡ്ജിങ് പാനലിന് കൈമാറി. മലയാള ഭാഷ പണ്ഡിതന്, സമുദായത്തിലെ വൈദികന്, സംഗീത സംവിധായകന് എന്നിവരടങ്ങുന്ന ജഡ്ജിങ് പാനലാണ് വിധി നിര്‍ണ്ണയം നടത്തുന്നത്.
യുകെകെസിഎ കണ്‍വന്‍ഷനിലെ ഏറ്റവും ആകര്‍ഷണമാണ് സ്വാഗത ഗാനവും സ്വാഗത നൃത്തവും . ജൂലൈ എട്ടിന് ചെല്‍റ്റന്‍ഹാമിലെ ജോക്കി ക്ലബ്ബിലാണ് യുകെകെസിഎ കണ്വന്ഷന് നടക്കുന്നത്. യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കാക്കുഴി ചെയര്‍മാനായിട്ടുള്ള കണ്വന്ഷന് കമ്മിറ്റിയില്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയാ പുത്തന്‍കളം, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല