സഖറിയ പുത്തന്‍കളം: യുകെകെസിഎ കണ്വെന്ഷന് 75 ദിനങ്ങള്‍ മാത്രം ; യൂണിറ്റുകള്‍ റാലി മത്സര തയ്യാറെടുപ്പില്‍. പ്രൗഢഗംഭീരമായ രാജകീയ പ്രൗഢിയാര്‍ന്ന ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ യുകെ കെസിഎയുടെ 16ാ മത് വാര്‍ഷികാഘോഷങ്ങള്‍ക്ക് 75 ദിനങ്ങള്‍ മാത്രം. യുകെയിലെ ക്നാനായ സമുദായത്തിന്റെ ശക്തി പ്രകടനമാക്കുന്ന യുകെ കെസിഎ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ യൂണിറ്റുകള്‍ തയ്യാറായിക്കഴിഞ്ഞു.
ശതകോടീശ്വരന്മാരും ലോക പ്രശസ്ത ശക്തികളും പങ്കെടുക്കുന്ന ലോകത്തിലെ പ്രമുഖ കുത്തിയോട്ട ക്ലബ്ബായ ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ യുകെ കെസിഎ കണ്വെന്ഷന് നടത്തപ്പെടുമ്പോള്‍ ഇത്തവണ റാലി മത്സരത്തില്‍ ആര് മുത്തമിടും എന്ന് ഉറ്റുനോക്കുകയാണ് ഓരോ ക്നാനായക്കാരനും. വേദിയില്‍ റാലി മത്സരത്തിന്റെ കപ്പില്‍ മുത്തമിടാന്‍ ഓരോ യൂണിറ്റുകളും വാശിയേറിയ മത്സരത്തിനു തയ്യാറെടുക്കുകയാണ്. മൂന്ന് കാറ്റഗറിയിലായിട്ടാണ് റാലി മത്സരം നടത്തപ്പെടുന്നത്.
യുകെ കെസിഎ കണ്‍വന്‍ഷനില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന യൂണിറ്റുകള്‍ മെയ് 7 നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ബിജു മടക്കാക്കുഴി ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയില്‍ ജോസി നെടുംതുരുത്തി പുത്തന്‍പുര, ബാബു തോട്ടം, ജോസ് മുഖച്ചിറ, സഖറിയ പുത്തന്‍കുളം, ഫിനില്‍ കളത്തില്‍കോട്ട്, ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല