ബെന്നി അഗസ്റ്റിന്: കാര്‍ഡിഫ് മലയാളികള്‍ ‘കരുണ’യില്‍ കാരുണ്യം വിതറി. യുകെയിലെ ആദ്യകാല അസോസിയേഷന് എന്ന നിലയില്‍ വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന കാര്‍ഡിഫ് മലയാളീ അസോസിയേഷന് അതിന്റെ അടുത്ത സഹായ പദ്ധതിയുമായി ഇന്ന് വൈകുന്നേരം ഹീത്ത് സോഷ്യല്‍ ക്ലബ്ബില്‍ കൂടുന്നു. ഈസ്റ്റര്‍ വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ട് ‘കരുണ’ എന്ന പേരില്‍ നടത്തുന്ന ചാരിറ്റി ഷോ ഇന്ന് വൈകുന്നേരം 5 മണി മുതല്‍ 10 മണി വരെ നടത്തപ്പെടുന്നു.
ഹീത്ത് ഹോസ്പിറ്റലില്‍ സുഖം പ്രാപിച്ചു വരുന്ന ടീന പോളിന് ഒരു സഹായ ഹസ്തവുമായാണ് ഈ ‘കരുണ’. കരുണയില്‍ കാരുണ്യം വിതറി കാര്‍ഡിഫിലെ മലയാളികള്‍ ഒന്നടങ്കം ഒരുമിക്കുകയാണ്. തദവസരത്തില്‍ യുകെയിലെ പ്രശസ്ത ത്രൂപ് ആയ ലിറ്റില്‍ ഏയ്ഞ്ചല്‍സ് നൃത്തസംഗീത സായാഹ്നം ഒരുക്കുന്നു. കൂടാത്ത കാര്‍ഡിഫിലെ മറ്റു കലാകാരന്മാരുടെ പരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
കാര്‍ഡിഫ് മലയാളീ അസോസിയേഷന് നടത്തുന്ന ഈ ‘കരുണ’ സായാഹ്നം ഒരു വലിയ വിജയമാകുവാന്‍ എല്ലാവരെയും വളരെ വിനീതമായി ക്ഷേണിക്കുന്നു എന്ന് പ്രസിഡന്റ് സുജിത് തോമസ് ഉം സെക്രട്ടറി സോബന് ജോര്‍ജ്ഉം കൂടി അറിയിച്ചിരിക്കുകയാണ്.
Time: 510Pm (Today)
Venue: Heath Social Club
CF14 4XW
Cardiff.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല