സ്വന്തം ലേഖകന്‍: അമേരിക്കയുടെ യുദ്ധക്കപ്പല്‍ ശാന്ത സമുദ്രത്തില്‍ മുക്കും, ഭീഷണിയുമായി ഉത്തര കൊറിയ. പസഫിക് സമുദ്രത്തിലൂടെ കൊറിയന്‍ മേഖലയിലേക്കു നീങ്ങുന്ന അമേരിക്കയുടെ യുദ്ധക്കപ്പല്‍ തകര്‍ക്കുമെന്നാണ് ഉത്തര കൊറിയ ഭീഷണി മുഴക്കിയത്. തങ്ങളുടെ സൈനിക ശക്തി തെളിയിക്കാന്‍ അമേരിക്കയുടെ വിമാനവാഹിനി കപ്പലായ കാള്‍ വിന്‍സന്‍ ആക്രമിച്ചു മുക്കാന്‍ തയാറാണെന്നാണ് ഉത്തര കൊറിയയുടെ വെല്ലുവിളി.
ആണവ പരീക്ഷണമടക്കമുള്ള സൈനിക നീക്കങ്ങളുമായി മുന്നോട്ടു പോകുന്ന ഉത്തര കൊറിയക്കെതിരെ മുന്നറിയിപ്പുമായാണ് യുഎസ്എസ് കാള്‍ വിന്‍സണ്‍ എന്ന യുദ്ധക്കപ്പല്‍ മേഖലയിലെത്തിയത്. ഇപ്പോള്‍ ജപ്പാന്റെ രണ്ടു യുദ്ധക്കപ്പലുകളും കാള്‍ വിന്സണിനൊപ്പമുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് ഈ നീക്കം.
കാള്‍ വിന്‍സണിനെ തകര്‍ത്ത് സൈനിക ശക്തി തെളിയിക്കണമെങ്കില്‍ അതിനും മടിക്കില്ലെന്ന് വ്യക്തമാക്കിയ ഉത്തര കൊറിയ ഒറ്റ ആക്രമണത്തില്‍ത്തന്നെ അമേരിക്കയുടെ കപ്പല്‍ പസഫിക്കില്‍ മുക്കാന്‍ തങ്ങളുടെ സൈന്യത്തിനാവുമെന്നും വ്യക്തമാക്കി. ഉത്തര കൊറിയയുടെ ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ഔദ്യോഗിക ദിനപ്പത്രം റോഡോങ് സിന്മുണ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഭീഷണി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല