സ്വന്തം ലേഖകന്‍: ഇത്തിരി ഉപ്പും വിനാഗിരിയും കിട്ടിയാല്‍ മുസ്ലീം തീവ്രവാദികളുടെ കരള്‍ പച്ചയ്ക്ക് തിന്നാമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേര്‍ട്ട്. മുസ്ലീം തീവ്രവാദികളേക്കാള്‍ 50 മടങ്ങ് ക്രൂരനാവാന്‍ തനിക്ക് കഴിയുമെന്നും ഡ്യുട്ടേര്‍ട്ട് വ്യക്തമാക്കി. നേരത്തേ കുറ്റവാളികളെ നേരിട്ടു കൊന്നിട്ടുണ്ടെന്ന് പൊതുമധ്യത്തില്‍ തുറന്ന് പറഞ്ഞ് കുപ്രസിദ്ധി നേടിയ ഫിലിപ്പീന്‍സ് പ്രസിഡന്റ്.
തലവെട്ടുന്ന വീഡിയോകളുമായി രംഗത്ത വരുന്ന മുസ്ലീം തീവ്രവാദികളേക്കാള്‍ 50മടങ്ങ് ക്രൂരനാവാന്‍ തനിക്ക് കഴിയുമെന്നും സൈന്യം അത്തരക്കാരെ ജീവനോടെ പിടികൂടിയാല്‍ അവരെ പച്ചയ്ക്ക് തിന്നാന്‍ പോലും താന്‍ മടിക്കില്ലെന്നും റോഡ്രിഗോ ഡ്യുട്ടേര്‍ട്ട് പറഞ്ഞു. ദേശീയ സ്പോര്‍ട്സ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനിടെയാണ് ഡ്യുട്ടേര്‍ട്ട് പ്രസ്താവന നടത്തിയത്.
മുസ്ലിം തീവ്രവാദികളെ പിടികൂടി കൊല്ലാന്‍ തന്റെ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. തന്റെ പ്രസംഗത്തില്‍ തീവ്രവാദികളെ മൃഗങ്ങളെന്നാണ് ഡ്യുട്ടേര്‍ട്ട് വിശേഷിപ്പിച്ചത്. ‘എനിക്ക് ഉപ്പും വിനഗിരിയും തരൂ, അവന്റെ കരള്‍ ഞാന്‍ പച്ചയ്ക്ക് തിന്ന് കാണിക്കാം’.. ഡ്യുട്ടേര്‍ട്ട് പറയുന്നു. എന്നാല്‍ വീരവാദം കേട്ട് ചിരിച്ച ജനങ്ങളോട് കൂടുതല്‍ പ്രകോപിപ്പിച്ചാല്‍ നടത്തി കാണിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ലഹരിമാഫിയക്കാരെയും മറ്റ് കുറ്റവാളികളെയും ബൈക്കില്‍ കറങ്ങിയും അഴിമതിക്കാരെ ഹെലികോപ്റ്ററില്‍ നിന്ന് തള്ളിയിട്ടും കൊന്നിട്ടുണ്ടെന്ന് മുമ്പ് പരസ്യ പ്രസ്താവന നടത്തിയിട്ടുണ്ട് ഡ്യുട്ടേര്‍ട്ട്. താന്‍ ഭരണമേറ്റെടുത്തശേഷം ലഹരി മാഫിയക്കാരായ ആയിരക്കണക്കിന് ആളുകളെ കൊന്നിട്ടുണ്ടെന്നും മനുഷ്യാവകാശങ്ങളെക്കുറിച്ച് തനിക്ക് കേള്‍ക്കേണ്ടെന്നും ഇദ്ദേഹം പ്രസ്താവിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല