സ്വന്തം ലേഖകന്‍: ‘ഇനി ഞാന്‍ ഉറങ്ങട്ടെ,’ ഖരഖ്പൂര്‍ ഐഐടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ഥിയുടെ ആത്മഹത്യാ കുറിപ്പ്, മരണകാരണം ദുരൂഹമായി തുടരുന്നു. ഖരഗ്പൂര്‍ ഐഐടി യിലെ എയറോ സ്പേസ് വിദ്യാര്‍ത്ഥിയായ നിതിനെയാണ് ശനിയാഴ്ച ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലിലെ താഴത്തെ നിലയിലെ നെഹ്റു ബി ബ്ലോക്കിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു നിതിന്റെ ശരീരം.
പോലീസെത്തി ഹോസ്റ്റലിലെ മുറിയുടെ വാതില്‍ തകര്‍ത്താണ് നിതിന്റെ മൃതദേഹം താഴെയിറക്കിയത്. കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഐഐടി ക്യാംമ്പസുകളില്‍ ഈ വര്‍ഷം ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം ഇതോടെ മൂന്നായി. പഠിക്കാന്‍ മിടുക്കനായിരുന്ന നിതിന്‍ പരീക്ഷയില്‍ ഒരു മാര്‍ക്കു പോലും നഷ്ടപ്പെട്ടാല്‍ അതീവ ദു:ഖിതനായി കാണപ്പെട്ടിരുന്നുവെന്ന് ബന്ധുക്കളും കൂട്ടുകാരും പറയുന്നു.
വെള്ളിയാഴ്ച അവസാന സെമസ്റ്റര്‍ പരീക്ഷയുണ്ടായിരുന്ന നിതിന്‍ എന്നാല്‍ എഴുതാന്‍ പോയില്ല. ഇതേ തുടര്‍ന്നാണ് സഹപാഠികള്‍ അന്വേഷിച്ചെത്തിയതും പിന്നാലെ വാതില്‍ തകര്‍ത്ത് ശരീരം കണ്ടെത്തിയതും.ആലപ്പുഴ ഹരിപ്പാട് ചാവടിയില്‍ നിധിയില്‍ എസ്ബിഐ ഓച്ചിറ ബാങ്ക് മാനേജറായ നാസറിന്റെയും നദിയുടേയും മകനാണ് 22 കാരനായ നിതിന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല