സ്വന്തം ലേഖകന്‍: സൗദിയില്‍ പ്രവാസി യുവാവിനെ തൊഴിലുടമ തീവച്ചു കൊലപ്പെടുത്തി. സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന ഹൈദരാബാദ് സ്വദേശിയായ അബ്ദുള്‍ ഖാദറിനെയാണ് തൊഴിലുടമ കൊലപ്പെടുത്തിയത്. തൊഴിലുടമയുടെ കുടുംബാഗവുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് സ്വദേശിയായ അബ്ദുള്‍ ഖാദര്‍ 2015 നവംബറിലാണ് ഡ്രൈവര്‍ വിസയില്‍ റിയാദിലേക്ക് പോയത്.
മാര്‍ച്ച് 28നാണ് ഇയാള്‍ അവസാനമായി കുടുംബാംഗങ്ങളുമായി സംസാരിച്ചത്. അന്ന് നാട്ടിലേക്ക് തിരിച്ചു പോരാന്‍ ആഗ്രഹിക്കുന്നുവെന്നും തൊഴിലുടമ അനുവദിക്കുന്നില്ലെന്നും ഇയാള്‍ തന്റെ സഹോദരന് മുഹമ്മദ് അബ്ദുള്‍ ഖയാമിനോട് പറഞ്ഞിരുന്നു. കഴിഞ്ഞ ആറ് മാസമായി തന്റെ ശമ്പളം നല്‍കിയിരുന്നില്ലെന്നും ഇയാള്‍ സഹോദരനോട് പറഞ്ഞു.
മാര്‍ച്ച് 31ന് ഖാദര്‍ ഗുരുതരാവസ്ഥയിലാണെന്ന് അറിയിച്ചു കൊണ്ട് സഹോദരന് ഫോണ്‍ ലഭിക്കുകയായിരുന്നു. 75 ശതമാനത്തിലേറെ പൊള്ളലേറ്റ ഖാദര്‍ കിംഗ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അറിയിച്ചു കൊണ്ടായിരുന്നു ഫോണ്‍ സന്ദേശം. ലഭിച്ച വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി കൂടുതല്‍ വിവരങ്ങള്‍ക്കും സഹായത്തിനുമായി കാത്തിരിക്കുകയാണ് നിസഹായരായ കുടുംബാംഗങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല