സ്വന്തം ലേഖകന്‍: യുഎഇയില്‍ നിന്ന് പ്രവാസികള്‍ക്ക് ഇനി മുതല്‍ ഹജ്ജ് നിര്‍വഹിക്കാന്‍ കഴിയില്ല, യുഎഇ പൗരന്മാര് മാത്രം ഹജ്ജിന് അപേക്ഷ നല്കിയാല് മതിയെന്ന് സൗദി. സ്വന്തം പൗരന്മാര്ക്ക് മാത്രം അനുമതി നല്കിയാല് മതിയെന്ന സൗദി നിര്‍ദേശത്തെ തുടര്‍ന്ന് പ്രവാസികള്‍ക്ക് സ്വന്തം നാട്ടില്‍ നിന്നു മാത്രമേ ഇനി ഹജ്ജിന് പുറപ്പെടാന്‍ കഴിയൂ. പ്രവാസികള്‍ക്ക് ഇനി മുതല്‍ ഹജ്ജിന് അനുമതി നല്‍കേണ്ടെന്നാണ് തീരുമാനം.
ഹജ്ജ് ക്വാട്ട സ്വന്തം പൗരന്മാര്ക്ക് മാത്രം നല്കിയാല് മതിയെന്ന സൗദി അറേബ്യയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് യുഎഇ ഔഖാഫ് ഇസ്ലാമികകാര്യ ജനറല്‍ അതോറിറ്റി വക്താവ് ഡോ. അഹമ്മദ് അല്‍ മൂസ മാധ്യമങ്ങളോട് പറഞ്ഞു. ഗള്‍ഫിലെ പ്രവാസികളായ വിശ്വാസികള്‍ക്ക് തീരുമാനം തിരിച്ചടി ആയേക്കുമെന്നാണ് സൂചന.
ഇന്ത്യയില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കുമ്പോള്‍ വിമാന ഷെഡ്യൂളിന് അനുസരിച്ച് ഒരു മാസത്തിലേറെ സമയം നീക്കിവെക്കേണ്ടി വരും. ഗള്‍ഫില്‍ നിന്ന് കുറഞ്ഞ ദിവസം കൊണ്ട് ഹജ്ജ് നിര്‍വഹിച്ച് ജോലിയില്‍ തിരികെ പ്രവേശിക്കാം എന്ന സൗകര്യമാണ് ഇതോടെ ഇല്ലാതാകുന്നത്. നിരവധി ഇന്ത്യക്കാര്‍ നേരത്തെ ഈ സൗകര്യം പ്രയോജനപ്പെടുത്തി ഹജ്ജ് നിര്‍വഹിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല