സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് ലൈവായി തായ്ലന്ഡ് യുവാവിന്റേയും മകളുടേയും ആത്മഹത്യ. തിങ്കളാഴ്ച ഫുകെറ്റില്‍ ഹോട്ടലിലായിരുന്നു സംഭവം. 21 കാരനായ യുവാവ് തന്റെ പിഞ്ചു കുഞ്ഞുമായി തൂങ്ങിമരിക്കുകയായിരുന്നു. ഭാര്യയുമായി വഴക്കടിച്ചതാണ് യുവാവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തായ്ലന്‍ഡുകാരനായ വുട്ടിസാന്‍ വോങ്തലായ് ആണ് ഫേസ്ബുക്ക് ലോകത്തെ നടുക്കിയ വിഡിയോ തത്സമയം കാണിച്ചത്.
സംഭവത്തില്‍ ഫേസ്ബുക്ക് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് മാപ്പുചോദിച്ചു. ഫേസ്ബുക്കില്‍നിന്ന് അധികൃതര്‍ ഈ വീഡിയോ നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ അതിനകം വീഡിയോ യുടൂബില്‍ ലഭ്യമായിരുന്നു. പിന്നീട് യുടൂബും ഈ വീഡിയോ നീക്കം ചെയ്തു. സംഭവം ഫേസ്ബുക്ക് ലൈവില്‍ കണ്ട യുവാവിന്റെ ബന്ധുക്കള്‍ ഉടനെ പോലീസിനെ ബന്ധപ്പെട്ടെങ്കിലും പോലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
എന്നാല്‍ 11 മാസമുള്ള കുഞ്ഞിനെ കൊലപ്പെടുത്തുന്ന ദൃശ്യമാണ് ഫേസ്ബുക്കില്‍ കാണിച്ചതെന്നും യുവാവിന്റെ ആത്മഹത്യ ഫേസ്ബുക്കില്‍ കാണിച്ചിട്ടില്ലെന്നും ‘ദ നേഷന്‍’ എന്ന തായ്ലന്ഡ് വെബ്സൈറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. വീഡിയോ നീക്കം ചെയ്യുന്നതിനു മുമ്പായി പതിനായിരക്കണക്കിന് പേരാണ് ലോകം മുഴുവന്‍ ഫേസ്ബുക്കിലും യുട്യൂബിലുമായി വീഡിയോ കണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല