1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2011

അമേരിക്കയിലെ ടെക്‌സസില്‍ അസാമാന്യഭാരവുമായി പിറന്ന കുഞ്ഞ് വാര്‍ത്തകളില്‍ നിറയുന്നു. 7.3 കിലോഗ്രാമാണ്(16 പൗണ്ട്) കുഞ്ഞിന്റെ ഭാരം. ടെക്‌സസിലെ ലോംങ്‍വ്യൂ സ്വദേശികളാണ് ജാനെറ്റ് ജോണ്‍സണ്‍-മൈക്കല്‍ ബ്രൗണ്‍ ദമ്പതികള്‍ക്കാണ് അസാമാന്യ ഭാരമുള്ള ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നത്.

പ്രസവത്തിന് മുമ്പുതന്നെ കുഞ്ഞിന് അമിതഭാരമുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രസവം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ കണക്കുകൂട്ടിയതിലും 1.8 കിലോഗ്രാം തൂക്കമുണ്ടായിരുന്നു കുഞ്ഞിന്. ജമൈക്കല്‍ എന്നാണ് അച്ഛനും അമ്മയും കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

ജാമൈക്കല്‍ തങ്ങള്‍ക്ക് അത്ഭുതം നല്‍കിയെന്ന് അച്ഛനമ്മമാര്‍ പറയുന്നു. പക്ഷേ കുഞ്ഞിന് കരുതിയിരുന്ന ഉടുപ്പുകള്‍ പാകമാകാതെ വന്നതിനാല്‍ ഉപേക്ഷിക്കേണ്ടി വന്നത് അവരെ ശരിയ്ക്കും വിഷമിപ്പിച്ചിരിക്കുകയാണത്രേ. കാരണം അവന് പാകമായ ഒരു ഉടുപ്പ് ആശുപത്രിയിലോ പരിസരത്തോ ഒന്നും കണ്ടെത്താന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ജൂലൈ 8ന് വെള്ളിയാഴ്ചയാണ് ഈ ഭാരക്കാരന്‍ കുഞ്ഞ് പിറന്നത്.

ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ അമ്മ ജാനെറ്റിന് പ്രമേഹം ഉണ്ടായതാണ് കുട്ടിക്ക് ഇത്രയും ഭാരമുണ്ടാവാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ കരുതുന്നു. മാത്രമല്ല അച്ഛനമ്മമാര്‍ക്കും നല്ല വലിപ്പമുണ്ടെന്നും ഇതും കുഞ്ഞിന്റെ ഭാരം കൂടാന്‍ ഒരു കാരണമാകാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കുട്ടിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും ഉയര്‍ന്ന തോതില്‍ ആയതിനാല്‍ ഈ കുടുംബത്തിന് കൂടുതല്‍ നാള്‍ ആശുപത്രിയില്‍ കഴിയേണ്ടിവരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.