സ്വന്തം ലേഖകന്‍: സൗദി പൊതുമാപ്പ്, വിവിധ കേസുകളില്‍ കുടുങ്ങിയ നൂറോളം ഇന്ത്യക്കാര്‍ക്ക് ആനുകൂല്യം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. വിവിധ കേസുകളില്‍ പൊലീസ് അന്വേഷിക്കുന്നവര്‍ അഥവാ മത്ലൂബ് ഗണത്തില്‍ പെടുന്നവര്‍ക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കാത്ത്.സ്പോണ്‍സര്‍മാരുമായി ഉണ്ടായ തര്‍ക്കമാണ് ഇത്തരക്കാരെ കേസില്‍ കുടുക്കുന്നത്. അതോടെ ഇവര്‍ മത്തലൂബ് ഗണത്തില്‍ പെടുകയും ചെയ്യും.
ഇതില്‍ അകപ്പെട്ടാല്‍ പിന്നീട് കേസ് തീര്‍പ്പാവാതെ രാജ്യം വിടുക സാധ്യമല്ല.
ഇതോടെ എംബസി ഇടപെട്ട് നാടണയാനുള്ള വഴി ഒരുക്കുമെന്ന പ്രതീക്ഷയിലാണ് മത്തലൂബ് ആയി കിടക്കുന്ന നൂറോളം പ്രവാസികള്‍. വിവിധ കേസുകളില്‍ പൊലീസ് അന്വേഷിക്കുന്നവര്‍ അഥവാ ‘മത്ലൂബ്’ ഗണത്തില്‍ പെടുന്നവര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ബാധകമല്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഭൂരിപക്ഷം കേസുകളും വ്യാജമായി കെട്ടിച്ചമച്ചതാണ് എന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്. നിരവധി പേര് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി കേസില്‍ പെട്ട് വലയുകയാണ്. ഇന്ത്യന്‍ എംബസി സൗദി അധികൃതരുമായി ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പില്‍ എത്തുക മാത്രമാണ് ഇതിന് പരിഹാരമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല