സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ പ്രസസ്തമായ ക്യൂന്‍സ് എന്റര്‍പ്രൈസ് പുരസ്കാരം എം.എ. യൂസഫലിക്ക്, മലയാളികള്‍ക്ക് അഭിമാന നേട്ടം. എം.എ. യൂസഫലിയുടെ ബ്രിട്ടനിലെ ഭക്ഷ്യസംസ്കരണ പ്ലാന്റായ വൈ ഇന്റര്‍നാഷണലിനാണ് അവാര്‍ഡ്. 1965 മുതല്‍ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് കൊടുത്തുവരുന്ന അവാര്‍ഡുകളില്‍ ഒന്നാണ് വൈ ഇന്റര്‍നാഷണല്‍ കരസ്ഥമാക്കിയത്.
ഇന്റര്‍നാഷണല്‍ ട്രേഡ് വിഭാഗത്തില്‍ ആണ് വൈ ഇന്റര്‍നാഷണല്‍ ലിമിറ്റഡിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ബര്‍മിങ്ഹാം ആസ്ഥാനമായ വൈ ഇന്റര്‍നാഷണല്‍ ലിമിറ്റഡിനു ലഭിച്ച അവാര്‍ഡ് ലുലു ഗ്രൂപ്പിന്റെ ബ്രിട്ടനിലെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ പ്രചോദനമാകുമെന്ന് എം.എ. യൂസഫലി പറഞ്ഞു. ഈ വര്‍ഷത്തെ ക്യൂന്‍സ് അവാര്‍ഡിന് വൈ ഇന്റര്‍നാഷണല്‍ അര്‍ഹമായത് ഏറെ അഭിമാനകരമായ നേട്ടമാണ്.
ബര്‍മിങ്ഹാം സിറ്റി കൗണ്‍സില്‍ നല്കിയ 12.5 ഏക്കറില്‍ പുതുതായി ലോകോത്തര ഭക്ഷ്യ സംസ്കരണ പ്ലാന്റ് നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ്. ഏതാണ്ട് 300 കോടി രൂപയുടെ പദ്ധതിയാണിതെന്നും യൂസഫലി പറഞ്ഞു. നാമനിര്‍ദേശം ചെയ്യപ്പെട്ട വിവിധ കമ്പനികളില്‍നിന്ന് മുപ്പതോളം സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ സൂക്ഷ്മ പരിശോധനയ്ക്ക് ഒടുവിലാണ് വൈ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് പുരസ്കാരം സ്വന്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല