1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2017

സ്വന്തം ലേഖകന്‍: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ നിയന്ത്രണ രേഖയില്‍ തക്കം പാര്‍ത്തിരിക്കുന്നത് 150 ഓളം പാക് ഭീരകരെന്ന് ഇന്ത്യന്‍ സൈന്യം, നുഴഞ്ഞു കയറ്റം കുറഞ്ഞതായും റിപ്പോര്‍ട്ട്. നിയന്ത്രണരേഖയ്ക്കു സമീപം പാക്ക് അധിനിവേശ കശ്മീരില്‍ 150ല്‍ പരം ഭീകരര്‍ ഇന്ത്യയിലേക്കു നുഴഞ്ഞു കയറാന്‍ തയാറായിരിക്കുകയാണെന്ന് കശ്മീര്‍ താഴ്വരയുടെ ചുമതലയുള്ള 15 കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ജെ.എസ്. സന്ധുവാണ് വെളിപ്പെടുത്തിയത്.

പാക്ക് അധിനിവേശ കശ്മീരിലെ ലോഞ്ചിങ് പാഡുകളില്‍ ഇന്ത്യയിലേക്കു നുഴഞ്ഞു കയറാനായി ഭീകരര്‍ തയാറായിരിക്കുകയാണ്. അതിര്‍ത്തി കടന്നെത്തുന്ന ഭീകരര്‍ പൂഞ്ച്, രജൗറി തുടങ്ങിയ സ്ഥലങ്ങളിലേക്കു നുഴഞ്ഞു കയറാനാണ് സാധ്യത. എന്നാല്‍, സൈന്യത്തിന്റെ ശക്തമായ ഇടപെടലാണു ഭീകരരുടെ നീക്കത്തെ പരാജയപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം നുഴഞ്ഞുകയറ്റം കുറവാണെന്നും സൈന്യം വ്യക്തമാക്കി.

ശക്തമായ മഞ്ഞുവീഴ്ച കാരണം ഭീകരര്‍ക്കു നുഴഞ്ഞു കയറാന്‍ സാധിക്കുന്നില്ല. ഇതും വലിയ സഹായമാണെന്ന് ലഫ് ജനറല്‍ ജെ.എസ്. സന്ധു പറഞ്ഞു. ഉറിയിലെ സൈനിക കേന്ദ്രത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ ഇത്തരം ലോഞ്ച് പാഡുകള്‍ തകര്‍ത്തിരുന്നെങ്കിലും അവ വീണ്ടും സജീവമായതായും സൈന്യം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.