സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞതായി റിപ്പോര്‍ട്ട്, പട്ടികയില്‍ ഇന്ത്യ അഫ്ഗാനും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും പിന്നില്‍. ആഗോള മാധ്യമ നിരീക്ഷണ വിഭാഗമായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ടിലാണ് 180 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 136 മതായത്.
അഫ്ഗാനിസ്ഥാന്, ബര്‍മ്മ, ഖത്തര്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇന്ത്യയേക്കാള്‍ ഉയര്‍ന്ന സ്ഥാനമാണുള്ളത്. യു.എസ്, യു.കെ., കാനഡ എന്നീ രാജ്യങ്ങളിലും മാധ്യമസ്വാതന്ത്യം കുറഞ്ഞു. ഇന്ത്യയിലും അമേരിക്കയിലുമെല്ലാം മാധ്യമസ്വാതന്ത്ര്യം കുറയാന്‍ കാരണം അമിതമായ ദേശീയതാ വാദമാണെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയുടെ റാങ്ക് മൂന്ന് സ്ഥാനം പിന്നോട്ട് പോയി.
ബുര്‍ഹാന്‍ വാനിയുടെ വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം കശ്മീര്‍ താഴ്വരയില് തുടങ്ങിയ സംഘര്‍ഷത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. കലാപത്തിന്റെ ആദ്യ ദിവസം തന്നെ സൈന്യം സ്ഥലത്തെ ഇന്റര്‍നെറ്റ് ബന്ധം തടസ്സപ്പെടുത്തി. അത് വഴി മാധ്യമങ്ങളും സാധാരണ ജനങ്ങളും തമ്മിലുള്ള ബന്ധം ഇല്ലാതാക്കിയെന്നും റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡര്‍ ചൂണ്ടിക്കാട്ടുന്നു.
നോര്‍വേ, സ്വീഡന്, ഫിന്‍ലാന്‍ഡ്, ഡെന്മാര്ക്ക് എന്നീ രാജ്യങ്ങളാണ് മാധ്യമ സ്വാതന്ത്ര്യത്തില്‍ മുന്‍നിരയില്‍. അമേരിക്ക 43 മതും ചൈന 176 മതുമാണ്. ഉത്തര കൊറിയയാണ് ഏറ്റവും പിന്നില്‍. ഇന്ത്യയുടെ അയല്‍ക്കാരായ ഭൂട്ടാനും നേപ്പാളും യഥാക്രമം 84, 100 റാങ്കുകളിലാണ്. മാധ്യമ പ്രവര്‍ത്തകരെ വ്യാപകമായി വേട്ടയാടുന്നില്ലെങ്കിലും ഭീഷണിയുടെ പേരില്‍ സ്വയം സെന്‍ഷര്‍ഷിപ്പിന് അവര്‍ വിധേയരാകുന്നതയാണ് സംഘടനയുടെ നിരീക്ഷണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല