സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിനു സമീപത്ത് കത്തിയുമായി എത്തിയ ഭീകരന് പിടിയില്‍, പാര്‍ലമെന്റില്‍ പരിസരത്ത് കനത്ത സുരക്ഷാ പരിശോധന. പാര്‍ലമെന്റിനു സമീപത്തുള്ള വൈറ്റ്ഹാളില്‍ ബാഗില്‍ കത്തികളുമായി എത്തിയ യുവാവിനെയാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. തുടര്‍ന്ന് വൈറ്റ്ഹാള്‍ പൊലീസ് അടച്ചു.
ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.സംഭവത്തെക്കുറിച്ച് അന്വേഷിണം നടത്തുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും പൊലീസ് പറഞ്ഞു. ഭീകരാക്രമണത്തിന് എത്തിയതെന്നു സംശ!!യിക്കുന്ന യുവാവിനെ കത്തിയുമായി ബ്രിട്ടീഷ് പാര്‍ലമെന്റ് പരിസരത്തുനിന്ന് അറസ്റ്റ് ചെയ്തതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
പാര്‍ലമെന്റ് സ്ട്രീറ്റ് അടച്ചശേഷം പോലീസ് വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും മറ്റു ഭീകരരേയോ ആയുധങ്ങളോ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്ല. ഭീകരനെ അറസ്റ്റ് ചെയ്ത കാര്യം പ്രധാനമന്ത്രി മേയെ അറിയിച്ചെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ മാസം വെസ്റ്റ്മിന്‍സ്റ്ററില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് വൈറ്റ്ഹാളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.
വിദേശകാര്യ ഓഫീസിനും ഡൗണിങ് സ്ട്രീറ്റിനും അടുത്തുള്ള വൈറ്റ്ഹാളിലെ നിലത്ത് ബാഗ് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സമീപത്ത് മൂന്ന് കത്തികള്‍ വീണുകിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 27 കാരനായ അക്രമി ഭീകരാക്രമണ പദ്ധതിയുടെ ഭാഗമായാണ് പാര്‍ലമെന്റ് പരിസരത്ത് എത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല