സുനിത ജോര്‍ജ്: ബര്‍മിംഗ്ഹാമിനടുത്ത് വാല്‍സാളിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ മിഡ് ലാണ്ട്സ് കേരള കള്‍ച്ചറല്‍ അസോസിയേഷനെറ (മൈക്ക) 201719 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇക്കഴിഞ്ഞ ശനിയാഴ്ച പെല്‍സാല്‍ ഹാളില്‍ വച്ച് ഈസ്റ്റര്‍ വിഷു ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
പുതിയ ഭാരവാഹികളില്‍ ഭൂരിപക്ഷവും വനിതകള്‍ ആണെന്നുള്ളതാണ് ഇത്തവണത്തെ ഭരണസമിതിയുടെ പ്രത്യേകത. സംഘടനയുടെ പതിനഞ്ചു വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ വനിതാ പ്രാതിനിധ്യം ഭരണസമിതിയില്‍ ലഭിക്കുന്നത്. ക്രിസ്റ്റല്‍ ജൂബിലി ആഘോഷിക്കുന്ന മൈക്കയെ നയിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ താഴെപ്പറയുന്നവരാണ്.
പ്രസിഡന്റ് : റ്റാന്‍സി പാലാട്ടി
വൈസ് പ്രസിഡന്റ് : സിസിലി വിന്‍സെന്റ്
സെക്രട്ടറി : സുനിത ജോര്‍ജ്
ജോയിന്റ് സെക്രട്ടറി : വിന്‍സി ബിന്സെന്റ്റ്
ട്രഷറര്‍ : നോബിള്‍ കുര്യന്
കമ്മിറ്റി അംഗങ്ങള്‍
തോമസ് കെ ജോസഫ്
സന്തോഷ് തോമസ്
സൂരജ് തോമസ്
ബൈജു തോമസ്
സ്ഥാനമൊഴിഞ്ഞ ഭരണ സമിതിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നന്ദി പറഞ്ഞ പ്രസിഡന്റ് അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അസോസിയേഷന് അംഗങ്ങളുടെ സഹകരണം അഭ്യര്‍ഥിച്ചു.പുതിയ ഭരണ സമിതിയുടെ പ്രഥമ യോഗം 27.04.2017 ന് വാല്‍സാല്‍ സെന്റ് മേരീസ് മൌണ്ട് ചര്‍ച്ച് ഹാളില്‍ വച്ച് നടക്കുമെന്ന് പ്രസിഡന്റ് റ്റാന്‍സി പാലാട്ടി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല