സ്വന്തം ലേഖകന്‍: സിറിയന്‍ അഭയാര്‍ഥി, ഒളിമ്പിക്സ് നീന്തല്‍ താരം, ഇപ്പോഴിതാ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഗുഡ്വില് അംബാസിഡര്‍, 19 കാരിയായ സിറിയന്‍ യുവതിയുടെ ആവേശകരമായ ജീവിതം. സഖ്യ ശക്തികള്‍ സിറിയയില്‍ നടത്തിയ ബോംബ് വര്‍ഷത്തിനിടെയാണ് യുസ്റ മര്ഡിനിയെന്ന പേര് ലോകം ആദ്യം കേള്‍ക്കുന്നത്. പിറന്ന നാടും വീടും വിട്ട് ജീവനും കൊണ്ട് പലായനം ചെയ്യുകയായിരുന്നു യുസ്റയപ്പോള്.
സിറിയയില്‍ നിന്ന് രക്ഷപ്പെട്ട യുസ്റ ഉള്‍പ്പെടെയുള്ള 20 അംഗ സംഘത്തിന്റെ ബോട്ട് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് നാലു മണിക്കൂര്‍ മെഡിറ്റേറിയനിലൂടെ നീന്തിയാണ് രക്ഷപ്പെട്ടത്. പിന്നീട് യുസ്റ മാധ്യമ തലക്കെട്ടുകളില്‍ പ്രത്യക്ഷപ്പെടുന്നത് ഒളിമ്പിക്സില്‍ നീന്തല്‍ താരമായാണ്. അതോടെ യുസ്റയ്ക്ക് അന്താരാഷ്ട്ര പ്രശസ്തിയും ലഭിച്ചു. ഇപ്പോഴിതാ യുഎന്നിന്റെ ഗുഡ്വില് അംബാസിഡര്‍ എന്ന പദവിയാണ് യുസ്റയെ തേടിയെത്തിയിരിക്കുന്നത്.
ആഭ്യന്തര കലഹത്തിലും യുദ്ധത്തിലും പെട്ട് വീടം നാടും നഷ്ടപ്പെട്ട് അലയുന്നവര്‍ക്കായി ശബ്ദം ഉയര്‍ത്തുകയാണ് യുസ്റയുടെ ചുമതല. ഇപ്പോള്‍ ബെര്‍ലിനില്‍ പഠനവും ദിവസം നാലു മണിക്കൂറോളം നീന്തല്‍ പരിശീലനവുമായി കഴിയുകയാണ് യുസ്റ. തുടരുകയാണ്. യുഎന്‍എച്ച്സിആര്‍ ന്റെ ഭാഗമാകാനായി ഉടന്‍ തന്നെ ടോക്കിയോയിലേക്ക് തിരിക്കുമെന്ന് യുസ്റ മാധ്യമങ്ങളോട് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല