സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വീണ്ടും ഇന്ത്യാക്കാരന്‍ വെടിയേറ്റു മരിച്ചു, മൂന്നു മാസത്തിനിടെ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഇന്ത്യാക്കാരന്‍. യുഎസിലെ ടെന്നസീയില്‍ ഒരു മോട്ടലിനു പുറത്തുണ്ടായ വെടിവെപ്പിലാണ് ഖണ്ഡു പട്ടേലെന്ന 56 കാരന്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് സംഭവം. എട്ടു മാസമായി വൈറ്റ് ഹെവനിലെ ഒരു പ്രമുഖ മോട്ടലില്‍ ഹൗസ്‌കീപ്പറായി ജോലി നോക്കുകയായിരുന്നു ഖണ്ഡു പട്ടേല്‍.
ഖണ്ഡുവിനൊപ്പം ഭാര്യയും രണ്ടു കുട്ടികളും ഇതേ മോട്ടലില്‍ തന്നെയാണ് താമസിക്കുന്നത്. മോട്ടലിനു പിറകില്‍ നില്‍ക്കവെയാണ് ഖണ്ഡുവിനു വെടിയേറ്റതെന്നും ഉടന്‍ തന്നെ അദ്ദേഹത്തെ റീജിയണല്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, വെടിവയ്പിന്റെ കാരണം വ്യക്തമല്ല. അക്രമിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. അക്രമിയെ പറ്റി വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഖണ്ഡ!ുവിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ കുടുംബം മറ്റെവിടെയെങ്കിലും ജോലി നോക്കുകയാണെന്ന് ഖണ്ഡുവിന്റെ ബന്ധു ജയ് പട്ടേല്‍ പറഞ്ഞു. ഫെബ്രുവരിക്കുശേഷം അഞ്ചാമത്തെ ആളാണ് യുഎസില്‍ വിവിധ അക്രമങ്ങളില്‍ കൊല്ലപ്പെടുന്നത്. ഇതില്‍ ഭൂരിപക്ഷവും വംശീയാതിക്രമങ്ങളായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല