സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധന, കരിപ്പൂര്‍ ജിദ്ദ എയര്‍ ഇന്ത്യ സര്‍വീസ് വീണ്ടും തുടങ്ങുന്നു. വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം തുടരുമ്പോഴും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 15 ശതമാനം വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. ആഭ്യന്തര യാത്രക്കാരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ചരക്കുനീക്കം ഇപ്പോഴും മെച്ചപ്പെട്ടിട്ടില്ല.
27,000 ടണ്‍ വരെ ചരക്കുനീക്കം നടന്നിരുന്ന കരിപ്പൂരില്‍ ഇപ്പോള്‍ നേര്‍ പകുതിയായിട്ടുണ്ട്. 201617 സാമ്പത്തിക വര്‍ഷത്തില്‍ 26,51,008 പേരാണ് കരിപ്പൂര്‍ വഴി യാത്രയായത്. ഇതില്‍ 22,11,108 പേരും അന്താരാഷ്ട്ര യാത്രക്കാരാണ്. വലിയ വിമാനങ്ങള്‍ക്ക് അനുമതി റദ്ദാക്കിയതോടെ മൊത്തം 2.78 ലക്ഷം യാത്രക്കാരുടെ കുറവാണുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിമാനസര്‍വിസുകളുടെ എണ്ണത്തിലും വര്‍ധനവ് വന്നിട്ടുണ്ട്. 201516ല്‍ 13,786 സര്‍വിസുകളാണ് കരിപ്പൂരില്‍ നിന്ന് നടത്തിയത്. ഇത്തവണ ഇത് 17 ശതമാനം വര്‍ധിച്ച് 16,141 ആയി ഉയര്‍ന്നു.
യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് കരിപ്പൂര്‍ ജിദ്ദ സെക്ടറില്‍ എയര്‍ ഇന്ത്യ സര്‍വീസ് വീണ്ടും തുടങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്. ഒക്ടോബറില്‍ സര്‍വിസ് ആരംഭിക്കുമെന്നാണ് സൂചന. റണ്‍വേ നവീകരണത്തിെന്റ പേരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതോടെയാണ് കരിപ്പൂര്‍, ജിദ്ദ സര്‍വീസ് നിര്‍ത്തിയത്. നാനൂറോളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനമായിരുന്നു ജിദ്ദയിലേക്ക് പറന്നിരുന്നത്.
തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ പറക്കാന്‍ സാധിക്കുന്ന എ 320 നിയോ എന്ന പുതിയ വിമാനം ഉപയോഗിച്ച് ജിദ്ദയിലേക്ക് സര്‍വിസ് നടത്താനാണ് നീക്കം. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇത്തരം 13 വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ഇന്ത്യ തീരുമാനിച്ചിരുന്നു. ഇക്കോണമി ക്ലാസില്‍ 162 സീറ്റുകളും ബിസിനസ് ക്ലാസില്‍ 12 സീറ്റുകളുമാണ് ഉണ്ടാവുക. ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് ഉണ്ടായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല