അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): വിഥിന്‍ഷോ സെന്റ്. തോമസ് സീറോ മലബാര്‍ ഇടവകയുടെ ഫാമിലി ഫെസ്റ്റും, ഇടവക കുടുംബ യൂണിറ്റുകളുടേയും, സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടേയും സ്‌പോര്‍ട്‌സ് ഡേയും ഇന്ന് ശനിയാഴ്ച വിഥിന്‍ഷോ സെന്റ്. ജോണ്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടക്കും. രാവിലെ 10 മണിക്ക് മാര്‍ച്ച് പാസ്റ്റിന് റവ. ഡോ. ലോനപ്പന്‍ അറങ്ങാശ്ശേരി അഭിവാദ്യം സ്വീകരിക്കുന്നതോടെ സ്‌പോര്‍ട്‌സ് ഡേയ്ക്ക് ഔപചാരികമായ തുടക്കം കുറിക്കും. തുടര്‍ന്ന് ഫാ.ലോനപ്പന്‍ അറങ്ങാശ്ശേരി ഫാമിലി ഫെസ്റ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
സെന്റ്.മേരീസ്, സെന്റ്. ഹ്യൂസ്, സെന്റ്.കുര്യാക്കോസ്, സെന്റ്.ജോണ്‍സ് , എന്നീ കുടുംബ യൂണിറ്റുകള്‍ ഉള്‍പ്പെടുന്ന സെന്റ്.തോമസ് ടീമിനെ ജയ്‌സണ്‍ ജോബും, സെന്റ്.ആന്റണീസ്, സെന്റ്.അല്‍ഫോന്‍സാ, സെന്റ്. വിന്‍സെന്റ്, സേക്രട്ട് ഹാര്‍ട്ട് എന്നീ കുടുംബ യൂണിറ്റുകള്‍ ഉള്‍പ്പെടുന്ന സെന്റ്. ഏവുപ്രസ്യാ ടീമിനെ അലക്‌സ് വര്‍ഗ്ഗീസും നയിക്കും.
ഒന്നാം ക്ലാസ് മുതല്‍ യൂണിവേഴ്‌സിറ്റി ക്ലാസുകള്‍ വരെ വിവിധ ഗ്രൂപ്പുകളിലായി മത്സരങ്ങള്‍ നടക്കും. 45 വയസിന് മുകളിലുള്ളവരുടെയും, 45 വയസിന് താഴെയുള്ളവരുടേയും മത്സരങ്ങളും ഉണ്ടായിരിക്കും. റിലേ, ഫുട്‌ബോള്‍, ക്രിക്കറ്റ്, വടംവലി തുടങ്ങിയ ഗ്രൂപ്പ്, ഗെയിംസ് മത്സരങ്ങളും സ്‌പോര്‍ട്‌സ് ഡേയുടെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.
മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ ഫുഡ്സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നതാണ്. ഉച്ചഭക്ഷണം പള്ളിക്കമ്മിറ്റി വിതരണം ചെയ്യുന്നതാണ്. ട്രസ്റ്റിമാരായ ബിജു ആന്റണി, ട്വിങ്കിള്‍ ഈപ്പന്‍, സുനില്‍ കോച്ചേരി, സണ്‍ഡേ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ബോബി ആലഞ്ചേരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സ്‌പോര്‍ട്‌സ് ഡേയില്‍ പങ്കെടുത്ത് വിജയിപ്പിക്കുവാന്‍ എല്ലാ ഇടവകാംഗങ്ങളെയും വികാരി റവ.ഡോ. ലോനപ്പന്‍ അറങ്ങാശ്ശേരി സ്വാഗതം ചെയ്യുന്നു.
സ്‌പോര്‍ട്‌സ് നടക്കുന്ന സ്‌കൂളിന്റെ വിലാസം:
ST. JOHN’S SCHOOL,
W00DHOUSE LANE,
M22 9NW.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല