1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2011

തെന്നിന്ത്യന്‍ സിനിമാതാരം നയന്‍താരയും പ്രഭുദേവയും ഗുരുവായൂരിലെത്തി. വിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പന്റെ അനുഗ്രഹം വാങ്ങാനാണ് സന്ദര്‍ശനമെന്ന് സൂചന.

രാവിലെ ശീവേലിക്കുശേഷമാണ് ഇവര്‍ ക്ഷേത്രത്തിലെത്തിയത്.  നയന്‍താരയെ കാറിലിരുത്തി പ്രഭുദേവമാത്രമാണ് ഉള്ളില്‍ പ്രവേശിച്ചത്. ഗുരുവായൂരപ്പന് കദളിക്കുല സമര്‍പ്പിച്ച് പ്രസാദം വാങ്ങി പ്രഭുമടങ്ങി.

ക്ഷേത്ര ദര്‍ശനം നടത്താന്‍ നയന്‍താരയ്ക്കും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അന്യമതസ്ഥരെ ഗുരുവായൂരില്‍ പ്രവേശിപ്പിക്കില്ലെന്നറിഞ്ഞതോടെ നയന്‍സ് കാറിലിരിക്കുകയായിരുന്നു.

കുറച്ചുദിവസം മുന്‍പാണ് ഭാര്യ റംലത്തില്‍ നിന്നും പ്രഭുദേവ വിവാഹമോചനം നേടിയത്. ഇതോടെ നയന്‍സ് – പ്രഭുദേവ വിവഹത്തിനുണ്ടായിരുന്ന തടസം നീങ്ങിയിരുന്നു. തെലുങ്ക് ചിത്രമായ ശ്രീ രാമരാജ്യത്തിനുശേഷം നയന്‍സ് അഭിനയരംഗത്തോട് വിടപറയുകയും ചെയ്തിട്ടുണ്ട്. ഇതോടെ വിവാഹം ഉടനുണ്ടാകുമെന്ന് ഉറപ്പായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.