സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്‍ സമര്‍ഥനും കുശാഗ്രബുദ്ധിയുമായ ഭരണാധികാരി, ഉത്തര കൊറിയന്‍ ഏകാധിപതിയെ വാനോളം പൊക്കി ട്രംപ്. കൗശലക്കാരനും സമര്‍ത്ഥനുമായ ഭരണാധികാരിയാണ് കിം ജോങ് ഉന്‍. കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഒരു ജനതയെ അനായാസം നയിക്കാന്‍ കിമ്മിനു സാധിച്ചു എന്നും ട്രംപ് പറയുന്നു. കിം ജോങ്ങ് ഉന്നിനെ സ്മാര്‍ട്ട് കുക്കി എന്നാണ് ഒരു അഭിമുഖത്തിനിടെ ട്രംപ് വിശേഷിപ്പിച്ചത്.
പ്രസിഡന്റ് പദവി ഏറ്റെടുത്ത് 100 ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ സിബിഎസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ട്രംപിന്റെ പരാമര്‍ശം. അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെപുകഴ്ത്തിക്കൊണ്ടുള്ള കിം ജോങ് ഉന്നിന്റെ പ്രതികരണം.
അധികാരമേറ്റതിന് ശേഷം കിം തന്റെ അമ്മാവനെ കൊന്നു. അര്‍ധ സഹോദരന് കൊല്ലപ്പെട്ടതിലും കിമന്മിന്റെ കൈകളാണെന്ന് ആരോപണം വന്നു. അധികാരത്തില്‍ നിന്നും കിമ്മിനെ മാറ്റണമെന്ന് പലരും ആഗ്രഹിച്ചിരുന്നു. ചിലപ്പോള്‍ അമ്മാവനാകാം, അല്ലെങ്കില്‍ മറ്റ് പലരും ആകാം. എന്നിട്ടും എതിരാളികളെയെല്ലാം നേരിട്ട് ഭരണത്തില്‍ തുടരാന്‍ കിമ്മിന് സാധിച്ചു. അതുകൊണ്ടാണ് കിം ജോങ് ഉന്‍ കൗശലക്കാരനും സമര്‍ത്ഥനും ആയ ഒരു ഭരണാധികാരിയാണെന്ന് താന്‍ പറയുന്നതെന്നും ട്രംപ് വ്യക്തമാക്കുന്നു.
വളരെ വിവേകമുള്ള വ്യക്തിയായിട്ട് കൂടി എന്തുകൊണ്ടാണ് ആണവ പരീക്ഷണത്തിന് കിം തയ്യാറായതെന്ന് അറിയില്ല. അദ്ദേഹത്തിന് ഇപ്പോള്‍ വിവേകമുണ്ടോ എന്ന് ജനങ്ങള്‍ ചോദിക്കുന്നു. നിലവിലെ സാഹചര്യത്തെ ഒരു ചെസ് കളി പോലെയാണ് കാണുന്നത്. അതുകൊണ്ട് ഞങ്ങളുടെ നീക്കങ്ങള്‍ ഞങ്ങള്‍ മുന്‍കൂട്ടി പറയില്ലെന്നും ട്രംപ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല