1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2017

മുഹമ്മദ് ഷാജിന്‍: യു.കെ. യില്‍ പ്രവര്‍ത്തിക്കുന്ന ബഹുവിധ മലയാളി മുസ്ലിം സംഘടനകളെ ഒരു പൊതുവേദിയില്‍ കൊണ്ടുവരാന്‍ ‘എമ്മ’ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സ്വാഗതാര്‍ഹമത്രെ. നോട്ടിംഗ്ഹാം റിച്ചാര്‍ഡ് ഹെറോഡ് സെന്റര്‍ഇല്‍ നടന്ന പരിപാടിയില്‍ സംഘടനകളായ ‘അല്‍ഇഹ്‌സാന്‍’, ‘കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ (കെ.എം.സി.സി)’, ‘കേരള അസോസിയേഷന്‍ ഓഫ് മുസ്ലിം പ്രൊഫഷണല്‍സ് (ക്യാംപ് യു.കെ)’, ‘ല്യൂട്ടന്‍ മലയാളി മുസ്ലിം അസോസിയേഷന്‍ (ലുമ്മ)’, ‘മലയാളി മുസ്ലിം കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ (എം.എം.സി.ഡബ്ല്യൂ.എ)’, ‘സ്‌ഡ്രൈവ് യു.കെ’ തുടങ്ങിയവയുടെ പ്രതിനിധികളും ഭാരവാഹികളും പങ്കെടുത്തു. സമസ്ത ലണ്ടന്‍, സിംവ ക്രോയ്ഡന്‍ എന്നീ സംഘടനകളുടെ അഭാവത്തില്‍ അവരുടെ ഓഡിയോ ക്ലിപ്പുകള്‍ വഴി ആശംസകള്‍ അറിയിച്ചു.

സ്‌നേഹവിരുന്നോടു കൂടി ആരംഭിച്ച പരിപാടിയില്‍ \’എമ്മ\’ യുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഷജിന്‍ നോട്ടിംഗ്ഹാം ആമുഖം നല്‍കി. സമൂഹ നന്മക്കും ക്ഷേമത്തിനുമായി നിലകൊള്ളുന്ന സംഘടനകള്‍ ഐയ്ക്യത്തോടെ മുന്നേറുന്നതിന്റെയും പ്രവര്‍ത്തിക്കുന്നതിന്റെയും പ്രാധാന്യം മുന്നില്‍ കണ്ടു കൊണ്ട് അതിനായി അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുതാത്പര്യങ്ങള്‍ക്കുവേണ്ടി ഇതര മലയാളിഇന്ത്യന്‍ സംഘടനകളുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കാനും \’എമ്മ\’ ഉദ്ദേശിക്കുന്നതായി അദ്ദേഹം ഊന്നിപ്പറഞ്ഞു.

തുടര്‍ന്ന് വിവിധ സംഘടനാ പ്രതിനിധികള്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയെക്കുറിച്ചും, ലക്ഷ്യങ്ങളെക്കുറിച്ചും നടത്തിയ വിവരണങ്ങള്‍ അവയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായമായി. ഷാഹുല്‍ ഹമീദ്, ഡോ.റിയാസ്, സഫീര്‍, മൂസാ പോത്തിയില്‍, സഹീര്‍ മില്‍ട്ടണ്‍ കീന്‍സ്, ഫൈസല്‍ അഹമ്മദ് എന്നിവര്‍ യഥാക്രമം അല്‍ഇഹ്‌സാന്‍, ക്യാംപ് യു.കെ, കെ.എം.സി.സി, ലുമ്മ, എം.എം.സി.സി.ഡബ്ല്യൂ.എ, സ്‌ഡ്രൈവ് യു.കെ, എന്നിവയെ പരിചയപ്പെടുത്തി. ഡോ. നൗഷാദ് സലിം ഖാന്റെ (ഓക്‌ലാന്‍ഡ് കോളേജ് അധ്യാപകന്‍) ആധുനിക കാലഘട്ടത്തില്‍ ഐയ്ക്ക്യത്തിന്റെ ആവശ്യകതയെ പറ്റിയുള്ള പ്രഭാഷണം അവസരോചിതമായി.

ജംഷീര്‍ ഷെഫീല്‍ഡിന്റെ ഖുര്‍ആന്‍ പാരായണവും, യു.കെ മുസ്ലിംകള്‍ നേരിടുന്ന പ്രതിസന്ധികളെ അവതരിപ്പിച്ച ഗ്രൂപ്പ് ചര്‍ച്ചകളും ബ്രെയിന്‍ സ്റ്റോര്‍മിങ് സെഷനും ക്വിസ് പ്രോഗ്രാമും വേദിയെ കൂടുതല്‍ വേറിട്ടതാക്കി. റോക്‌സി ബക്കര്‍ അധ്യക്ഷത വഹിക്കുകയും അഡ്വ. ഷക്കീല്‍ ലെസ്റ്റര്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പരിപാടികളുടെ സുഗമമായ നടത്തിപ്പിന് എമ്മയുടെ സജീവ പ്രവര്‍ത്തകരായ ഹില്‍മി, റിയാസ്, അന്‍വറാ, ഹാലിത, നബീല, സറീന തുടങ്ങിയവര്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.