സ്വന്തം ലേഖകന്‍: ആദ്യ റൗണ്ടില്‍ പ്രേത സിനിമകള്‍ കാണല്‍, അവസാന റൗണ്ടില്‍ ആത്മഹത്യ, രക്ഷിതാക്കള്‍ക്കിടയില്‍ ഭീതി പരത്തി കൗമാരക്കാര്‍ കൊല്ലുന്ന ഓണ്‍ലൈന്‍ ഗെയിമിനു പിന്നാലെ. ബ്ലൂ വെയല്‍ എന്ന ഗെയിം കളിക്കുന്ന ആളുകളാണ് ഒരോ സ്‌റ്റേജുകള്‍ പിന്നിടുമ്പോള്‍ സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ഭീകരതയിലൂടെ കടന്നു പോയി ഒടുവില്‍ അവസാന സ്‌റ്റേജില്‍ ആത്മഹത്യ ചെയ്യുന്നത്.
ഗെയിം തുടങ്ങിയെന്ന് കരുതപ്പെടുന്ന റഷ്യയില്‍ ഇത്തരത്തില്‍ എതാണ്ട് 100 കൗമാരക്കാരെങ്കിലും ഈ ഗെയിം കാരണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പാതിരാത്രിയില്‍ ഭീതിപ്പെടുത്തുന്ന പ്രേത സിനിമകള്‍ കാണാനാണ് ആദ്യഘട്ടത്തില്‍ ഗെയിം ആവശ്യപ്പെടുന്നത്. പിന്നീടുള്ള ലെവലിലേക്ക് പുരോഗമിക്കുമ്പോള്‍ സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിക്കാനും ആവശ്യപ്പെടുന്നു. ഇതിന് തെളിവുകളായി ഫോട്ടോകള്‍ അയച്ച്‌കൊടുക്കാനും ഗെയിമില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
ഗെയിം നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ഭീഷണി സന്ദേശമായിരിക്കും ലഭിക്കുക. അമ്പതു സ്റ്റേജുള്ള ഗെയിമിന്റെ അവസാന ഘട്ടത്തില്‍ കളിക്കാരനെ ആത്മഹത്യ ചെയ്യാനാണ് വെല്ലുവിളിക്കുന്നത്. ഒരു വട്ടം ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്ത ബ്ലൂ വെയില്‍ നിങ്ങളുടെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടുന്നതെന്നും അഭ്യൂഹം പരക്കുന്നുണ്ട്. യുഎഇയിലും, ബ്രിട്ടനിലെ ചില സ്‌ക്കൂളുകളിലും ഗെയിം ഉപയോഗിക്കുന്നതില്‍ നിന്നും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല