എം പി പദ്മരാജ്: യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കായികമേള ജൂണ്‍ പത്തിന് ആന്‍ഡോവറില്‍ നടക്കും. ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കായികമേള ആന്‍ഡോവറിലെ ചാള്‍ട്ടന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ലെഷര്‍ സെന്ററിലാകും അരങ്ങേറുക. ജൂണ്‍ പത്തിന് രാവിലെ ഒമ്പതു മണിക്കാരംഭിക്കുന്ന കായികമേളയില്‍ റീജിയണിലെ മുഴുവന്‍ അംഗ അസ്സോസിയേഷനുകളും പങ്കെടുക്കുമെന്ന് പ്രസിഡന്റ് വര്‍ഗീസ് ചെറിയാന്‍ അറിയിച്ചു.
സൗത്ത് വെസ്റ്റ് റീജിയണല്‍ കായികമേളയുടെ ലോഗോ യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് സുജു ജോസഫ് പ്രകാശനം ചെയ്തു. സൗത്ത് വെസ്റ്റ് റീജിയണല്‍ കമ്മിറ്റിയോടനുബന്ധിച്ച് ആന്‍ഡോവറില്‍ നടന്ന ചടങ്ങിലാണ് ലോഗോ പ്രകാശനം ചെയ്തത്. പ്രസിഡന്റ് വര്‍ഗീസ് ചെറിയാന്‍ മുന്‍ നാഷണല്‍ സെക്രെട്ടറി സജീഷ് ടോം, നാഷണല്‍ എക്‌സിക്യു്ട്ടീവ് അംഗം ബിജു പെരിങ്ങാത്തറ, സെക്രെട്ടറി എം പി പദ്മരാജ്, ട്രഷറര്‍ ജിജി വിക്ടര്‍, എക്‌സിക്യു്ട്ടീവ് അംഗങ്ങള്‍,എ എം എ സെക്രെട്ടറി എബിന്‍ ഏലിയാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
നാഷണല്‍ കായികമേളയുടെ നടപദി ക്രമങ്ങളനുസരിച്ച് നടക്കുന്ന റീജിയണല്‍ കായികമേളയുടെ നിയമാവലിയും മറ്റു വിശദ വിവരങ്ങളും അംഗ അസ്സോസിയേഷനുകള്‍ക്ക് അയച്ച് നല്ലുമെന്ന് റീജിയണല്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ അനോജ് ചെറിയാന്‍ അറിയിച്ചു.
മികച്ച അത്‌ലറ്റിക് ട്രക്കുകളും അനുബന്ധ സൗകര്യങ്ങളുമുള്ള ചാള്‍ട്ടന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ലെഷര്‍ സെന്ററില്‍ സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യവും മിതമായ നിരക്കില്‍ കേരളീയ വിഭവങ്ങളടങ്ങിയ ഭക്ഷണ ശാലയും സംഘാടകര്‍ ഒരുക്കുന്നതായിരിക്കും. കായികമേളയുടെ വിജയത്തിനായി എല്ലാ അംഗ അസ്സോസിയേഷനുകളുടെയും പൂര്‍ണ്ണ പങ്കാളിത്തം ഉണ്ടാകണമെന്ന് ജനറല്‍ സെക്രട്ടറി എം പി പദ്മരാജ് അഭ്യര്‍ത്ഥിച്ചു.
കായികമേള വേദിയുടെ വിലാസം,
Charlton Sports and Leisure Cetnre, Charlton, Andover, Hampshire SP10 3LF
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല