ലണ്ടന്‍: ലണ്ടന്‍ ഹിന്ദുഐക്യ വേദിയുടെ ഈ കഴിഞ്ഞ വിഷുആഘോഷങ്ങള്‍ വര്‍ണ്ണാഭമായിരുന്നു. ലണ്ടന്‍ ഹിന്ദുഐക്യ വേദി കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ ആണ് വിഷുക്കണി ഒരുക്കിയത്. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ, മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കിയത്. ഐശ്വര്യ സമ്പൂര്‍ണ്ണമായ അതായത് പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേര്‍ന്ന വിഷുക്കണി കണ്ടുണരുമ്പോള്‍, പുതിയൊരു ജീവിത ചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.
അതിനുശേഷം ഗുരുവായൂരപ്പന്റെ അഷ്ടോത്തരാര്‍ച്ചനയോടെ ആയിരുന്നു വിഷു ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചത് ഓ0 നമോനാരായണ എന്ന അഷ്ടാക്ഷര മന്ത്രജപത്തില്‍ അന്തരീക്ഷം ഭക്തിസാന്ദ്രമായി. Kent ഹിന്ദുസമാജവും ,ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭജനസംഗവും ചേര്‍ന്നു നടത്തിയ ഭജനയായിരുന്നു പിന്നെ വേദിയില്‍ നടന്നത് ,മിഥുന്‍ മോഹന്‍ ,സന്തോഷ് ക്രോയ്‌ടോന്‍, സഞ്ജീവ് , സിന്ധു രാജേഷ്, എന്നിവരുടെ ആലാപനശൈലി വേറിട്ട ഒരു അനുഭവം ആയി,ഭജനയില്‍ തന്റെ തനതായ ശൈലികൊണ്ട് വാദ്യോപകരണങ്ങളില്‍ വിസ്മയംതീര്‍ത്ത മധുസൂദനന്‍ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു.പിന്നീട് വിഷുവിന്റെഒരുപിടി ഓര്‍മകളുമായി നമ്മുടെ എല്ലാവരുടെയും പ്രിയനടന്‍ ശങ്കര്‍ വേദിയിലെത്തിയപ്പോള്‍ അനുവാചകഹൃദയങ്ങള്‍ സന്തോഷത്തിലായി അദ്ദേഹത്തിന്റെ വിഷുവിന്റെ ഓര്‍മ്മകള്‍ കുട്ടികളുമായി പങ്കുവെച്ചു കൂടെ നൃത്താവിഷ്‌കാരണത്തില്‍ വേറിട്ട ശൈലിനല്‍കി കലാഹൃദയങ്ങളെ ആകര്‍ഷിച്ച അദ്ദേഹത്തിന്റെ പ്രിയപത്‌നിയും ആയ ചിത്രാലക്ഷ്മിയും വിഷു ആശംസകള്‍ അറിയിച്ചു.
പിന്നീട് Dr ശിവകുമാര്‍, ശ്രീ ടോം ആദിത്യ (Councillor Bristol ), മുന്‍ ക്രോയ്‌ടോന്‍ മേയര്‍ ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ് എന്നിവര്‍ അവരുടെ വിഷുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു .ലണ്ടന്‍ ഹിന്ദുഐക്യവേദി യുടെ എല്ലാ പ്രവര്‍ത്തങ്ങള്‍ക്കും എപ്പോഴും കൂടെ നില്‍ക്കുന്നവര്‍ ആണ് ശ്രീമതി മഞ്ജുവും ,ശ്രീ ടോം ആദിത്യയും ,Dr ശിവകുമാറും.അതിലുപരി ഈ രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹികരംഗങ്ങളില്‍ പ്രേത്യേക വ്യക്തിമുദ്ര പതിപ്പിച്ചവര്‍ കൂടിയാണ്. ഈ ആഘോഷങ്ങള്‍ക്കിടയിലും ഈ വര്‍ഷം ആദ്യം നമ്മളെ വിട്ടുപിരിഞ്ഞു പോയ ശ്രീ ശിവപ്രസാദിന്റെ കുടുംബത്തിന് വേണ്ടി ലണ്ടന്‍ ഹിന്ദുഐക്യവേദി സമാഹരിച്ച തുക ശ്രീ ശങ്കര്‍ Kent ഹിന്ദു സമാജം പ്രവര്‍ത്തകന്‍ ആയ ശ്രീ വിജയമോഹന് നല്‍കികൊണ്ട് ആ കുടു0ബത്തിനോടുള്ള സ്‌നേഹവും കടപ്പാടും അറിയിച്ചു.
പിന്നീട് ശ്രീ മുരളി അയ്യരുടെ നേതൃത്വത്തില്‍ ദീപാരാധനയും ,അതിനു ശേഷം വിഭവ സമൃദ്ധം ആയ വിഭവങ്ങളോട് വിഷു സദ്യയും നടന്നു ശ്രീ സുഭാഷ് ശാര്‍ക്കരയുടെ നേതൃത്വത്തില്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ പ്രവര്‍ത്തകരോടൊപ്പം ഡെര്‍ബി ഹിന്ദുസമാജത്തിന്റെ പ്രവര്‍ത്തകനായ ജയകുമാറും ചേര്‍ന്നാണ് വിഷു വിഭവങ്ങള്‍ തയാറാക്കിയത് .തനതായ നാടന്‍രുചിയിലുള്ള വിഭവങ്ങള്‍ എല്ലാവര്ക്കും നാടിന്റെ രുചി അറിയുവാനും കഴിഞ്ഞു…ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വിഷു ആഘോഷങ്ങള്‍ ജാതി മത വര്‍ഗ്ഗ ഭേദമന്യേ വിജയപ്രദമാക്കിത്തീര്‍ത്ത ലണ്ടനിലെ എല്ലാ മലയാളികള്‍ക്കും ലണ്ടന്‍ ഹിന്ദു ഐക്യവേദി സംഘാടകര്‍ ഭഗവദ് നാമത്തില്‍ നന്ദിയും സ്‌നേഹവും അറിയിച്ചു അടുത്ത മാസത്തെ സദ്‌സംഗം വൈശാഖമാസാചരണം ആയിട്ടാണ് ആഘോഷിക്കുന്നതെ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങികഴിഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനും,
07828137478, 07519135993, 07932635935.
Date: 27/05/2017
Venue Details:
West Thornton Communtiy Cetnre
731735, London Road, Thornton Heath, Croydon. CR76AU
Email:londonhinduaikyavedi@gmail.com
Facebook.com/londonhinduaikyavedi
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല