സ്വന്തം ലേഖകന്‍: സൊമാലിയയില്‍ തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാ ജീവനക്കാര്‍ വെടിവച്ച് കൊന്നത് സ്വന്തം മന്ത്രിയെ. സോമലിയന്‍ മന്ത്രി അബ്ദുള്ളാഹി ഷെയ്ഖ് അബ്ബാസിനെയാണ് സുരക്ഷാ ജീവനക്കാര്‍ തന്നെയാണ് വെടിവച്ച് കൊന്നത്. സൊമാലിയയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് ഷെയ്ഖ് അബ്ബാസി. തലസ്ഥാനമായ മോഗദീഷുവിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപത്ത് വച്ച് വാഹനത്തില്‍ സഞ്ചരിക്കവെയാണ് മന്ത്രിക്ക് വെടിയേറ്റത്.
സോമാലിയയുടെ തലസ്ഥാനമായ മോഗദീഷുവില് പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപത്ത് വച്ചാണ് അബ്ബാസിന്റെ വാഹനത്തിന് നേരെ സുരക്ഷാ ജീവനക്കാര്‍ വെടിയുതിര്‍ത്തത്. തീവ്രവാദികളുടെ വാഹനമെന്ന് തെറ്റിദ്ധരിച്ചാണ് വെടിവച്ചത്. തുടര്‍ന്ന് അബ്ബാസിന്റെ അംഗരക്ഷകര്‍ തിരിച്ച് വെടിയുതിര്‍ക്കുകയും ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു.
സോമാലിയയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പിയായ അബ്ബാസ് കഴിഞ്ഞ ഫെബ്രുവരിയിലാണ് മന്ത്രിയായത്. ഒരു അഭയാര്‍ത്ഥി ക്യാംപിലാണ് ഇയാള്‍ വളര്‍ന്നത്. അല്‍ ഷബാബ് എന്ന തീവ്രവാദി സംഘടന നിരന്തരം സോമാലിയന്‍ തലസ്ഥാനത്ത് ആക്രമണങ്ങള്‍ നടത്താറുണ്ട്. ഇക്കാര്യം കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് സോമാലിയന്‍ തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല