സ്വന്തം ലേഖകന്‍: പറന്നയരവെ വൈദ്യുത ലൈനില്‍ തട്ടിയ വിമാനം താഴേക്ക് മൂക്കുകുത്തി കത്തിയമര്‍ന്നു, ദുരന്തത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. വാഷിങ്ടണിലെ മക്ള്‍ടിയോയില്‍ മേയ് രണ്ടിന് പ്രാദേശിക സമയം വൈകിട്ട് 5.30 നായിരുന്നു സംഭവം. ട്രാഫിക് സിഗ്നല്‍ കാത്തു കിടന്ന വാഹനങ്ങള്‍ക്ക് മുന്നിലൂടെയാണ് വിമാനം അഗ്നി ഗോളമായി പറന്നത്.
നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വൈദ്യുതി ലൈനില്‍ തട്ടി തീപിടിച്ച് തിരക്കേറിയ റോഡിലേയ്ക്ക് ഇടിച്ചിറങ്ങുകയായിരുന്നു. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്നും പൈലറ്റും യാത്രക്കാരും അത്ഭുതകരമായി രക്ഷപെട്ടു. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് ഇറക്കാനുള്ള പൈലറ്റിന്റെ ശ്രമം പരാജയപ്പെടുകയും ആള്‍ത്തിരക്കേറിയ സ്ഥലത്ത് എത്തവേ വൈദ്യുതി ലൈനില്‍ തട്ടുകയും വിമാനത്തിന്റെ ഇന്ധന ടാങ്കിന് തീ പിടിക്കുകയും ചെയ്തതാണ് അപകട കാരണം.
സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ക്ക് വിമാനത്തില്‍ നിന്ന് തീപിടിച്ചു. എങ്കിലും ആര്‍ക്കും പരിക്കില്ല. മുകളില്‍ നിന്നു തന്നെ രണ്ടു തീഗോളം കണ്ടതായും എന്നാല്‍ വിമാനമാണെന്ന് മനസിലായത് തൊട്ടുമുന്നില്‍ വീണ് കത്തിയപ്പോഴാണെന്നും സമീപവാസികള്‍ പറഞ്ഞു. വിമാനം വീഴുമ്പോള്‍ റോഡില്‍ ട്രാഫിക് റെഡ് സിഗ്നലായിരുന്നു. ഇതിനാലാണ് വന്‍ ദുരന്തത്തില്‍ നിന്ന് വാഹനങ്ങളിലെ യാത്രക്കാര്‍ രക്ഷപ്പെട്ടത്. വാഹനങ്ങള്‍ക്ക് നടുവിലാണ് വിമാനം വീണതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല