റോയ് മാത്യു: പ്രിയ സ്‌നേഹിതരെ ആറാമത് ഇടുക്കി ജില്ലാ സംഗമം െയ് 6 തിയതി ബിര്‍മിങ്ങ്ഹാം വുള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന ഇടുക്കിജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കി ജില്ലയുടെ മന്ത്രി എം എം മണി ആശംസകള്‍ നേര്‍ന്നു. ഇടുക്കി ജില്ലാ സംഗമം യുക്കെയിലും നാട്ടിലും നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ എനിക്കും പങ്കു ചേരാനായിട്ടുണ്ട് എന്നും അതില്‍ അതിയായ സന്തോഷം ഉണ്ട് എന്നും എല്ലാ വര്‍ഷവും നടക്കുന്ന ഇടുക്കിജില്ലയുടെ തനിമ നിലനിര്‍ത്തുന്ന ഇടുക്കിയുടെ മക്കളുടെ സംഗമം ശക്തി മത്തായി മുന്നേറട്ടെ എന്ന് എം എം മണി ആശംസിച്ചു.
മെയ് മാസം ആറാം തീയതി വ്യത്യസ്ഥമായ കലാപരിപാടികളാലും, വിഭവ സമൃദ്ധമായ ഭക്ഷണത്താലും എത്തിച്ചേരുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ ന്യുതനവും, പുതുമയുമാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തി വരുന്നു.ഈ സംഗമത്തിലെയ്ക്ക് എല്ലാ ഇടുക്കി ജില്ലാക്കാരെയും കുടുംബസുമതം സ്വാഗതം ചെയ്യുന്നു.
സംഗമം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ അഡ്രസ്,
Communtiy cetnre,
Woodcross Lane,
Bliston ,
Wolverhampton.
BIRMINGHAM
WV14 9BW.q
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല