1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2017

റോയ് കട്ടപ്പന: ഇടുക്കി ജില്ലാ സംഗമത്തിന്റെ ആറാമത് വാര്‍ഷികത്തോടനുബെദ്ധിച്ച് ഇടുക്കിയുടെ ജനപ്രതിനിധി Advജോയിസ് ജോര്‍ജ് MP കുടുബ സമേതം യുകെയില്‍ എത്തിചേര്‍ന്നു ഇവരെ സംഗമത്തിന്റെ മെമ്പറന്‍ മാരായ ബിനോയി അജൂ മാത്യു എന്നിവര്‍ കുടുംബ സമേതം ഹീത്യു എയര്‍ പോട്ടില്‍ സ്വികരിച്ചു. ആറാമത് ഇടുക്കിജില്ലാ സംഗമത്തിന്റെ എല്ലാവിധമായ ഒരുക്കവും പൂര്‍ത്തി അയി .രാവിലെ കൃത്യം 9.മണിമുതല്‍ രജിഷ്ട്രേഷന്‍ ആരംഭിക്കുന്നതാണ്. ബിര്‍മിങ്ങ്ഹാം നൈസിന്റെ കലാപരിപാടികള്‍ അരങ്ങേറും അതോട് ഒപ്പം ഏഷ്യാനെറ്റിന്റെ പ്രോഗ്രാമായ യുറോപ്പ് മലയാളി ജേര്‍ണലിന്റെ ടോക്ക് ഷോയും ഉണ്ടായിരിക്കുന്നതാണ്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിരവദി കലാ മത്സരങ്ങള്‍, കുട്ടികള്‍ക്ക് പ്രോഗ്രാമുകള്‍ ചെയ്യാന്‍ അവസരം, പങ്കെടുക്കുന്ന എല്ലാവര്‍ക്കും ആസ്വാധ്യമായ പരിപാടികള്‍ , നമ്മുടെ നാട്ടില്‍ നിന്നും എത്തിയ മാതാപിതാക്കള്‍ക്ക് ആദരം ഒരുക്കുന്നു, വിവധ തലത്തില്‍ കഴിവ് തെളിയ്ച്ചവര്‍ക്ക് ആദരം, കുട്ടികള്‍ക്ക് സമ്മാനം, പരിചയം പുതുക്കല്‍, പുതിയതായി എത്തിയവര്‍ക്ക് പരിചയപ്പെടാന്‍ അവസരം. നോട്ടിങ്ങ്ഹാം ചിന്നാസ് കാറ്ററിങ്ങിന്റെ വിഭവ സമൃദ്യമായ ഭഷണം കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ മെനു, വിലപെട്ടതും ആകര്‍ഷകവുമായ പലവിധ റാഫിള്‍ സമ്മാനം. നിങ്ങളുടെ ഭാഗ്യം പരീഷിക്കാന്‍ ആവശ്യമായ കോയിന്‍സ് കൈയില്‍ കരുതുക.

ഈ സംഗമത്തോട് അനുബന്ധിച്ചു നമ്മള്‍ യുകെയില്‍ ഉള്ള ക്യാന്‍സര്‍ രോഗികളുടെ പരിപാലനത്തിന് ക്യാന്‍സര്‍ റിസേര്‍ച് യുകെ യും ആയി ചേര്‍ന്ന് ഉപയോഗ യോഗ്യമായ വസ്ത്ര കളക്ഷന്‍ നടത്തുന്നു. എലാവരും ഒന്നോ രണ്ടോ ബാഗുകളില്‍ വസ്ത്രങ്ങള്‍ സംഗമ സ്ഥലത്ത് എത്തിക്കുക അതുവഴി നമ്മള്‍ ജീവിക്കുന്ന ഈ നാടിനോടും കരുണ കാട്ടാം. ഇതുവഴി നമ്മുക്ക് വലിയ ഒരു തുക സമാഹരിച്ചു കൊടുക്കാന്‍ കഴിയും.
ഈ സ്‌നേഹ സംഗമത്തിലേക്കു കടന്നുവരാന്‍ ഏവരെയും ഇടുക്കി ജില്ലാ സംഗമം കമ്മറ്റി സ്വാഗതം ചെയ്യുന്നു.

സംഗമം രക്ഷാധികാരി: ഫാ. റോയി കോട്ടക്കപ്പുറം
കണ്‍വീനര്‍: 1. റോയ് മാത്യു, മാഞ്ചെസ്റ്റെര്‍.

ജോയിന്റ് കണ്‍വീനര്‍മാര്‍,

2. ബാബു തോമസ് നോര്‍ത്താംബടണ്‍
3.ബെന്നി മേച്ചേരിമണ്ണില്‍ നോര്‍ത്ത് വേല്‍സ്.
4.റോയി മാത്യു ലിവര്‍പൂള്‍
5.ഷിബു വാലിന്മേല്‍ അബര്‍ദീന്‍ .

കമ്മിററ്റി അംഗങ്ങള്‍,

6.ജസ്റ്റിന്‍ എബ്രഹാം .റോതെര്‍ഹാം.
7. പീറ്റര്‍ താനോളില്‍ സൌത്ത് വേല്‍സ്
8. ജിമ്മി ജേക്കബ് സ്‌കെഗ്ഗിന്‍സ്
9.സാന്റോ ജേക്കബ് വൂല്‍വെര്‍ഹാമ്പ്ടന്‍,
10. പ്രീതി സത്യന്‍ സ്റ്റീവനെജ്
11. ബിജോ ടോം ബിര്‍മിങ്ങ്ഹാം
12 .വിമല്‍റോയ് ബര്‍മിങ്ങ്ഹാം
13. ജോബി മൈക്കിള്‍ സ്വാന്‍സി
14.ജോണ്‍ കല്ലിങ്കല്‍കുടി ലെസ്‌റ്റെര്‍.
15, ജോസഫ് പൊട്ടനാനി ബര്‍ട്ടണ്‍ ഓണ്‍ ട്രെന്റ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.