ഭൂരിപക്ഷം മലയാളികളും ഒട്ടേറെ ആശങ്കകളോടെയാണ് പുതു വര്‍ഷത്തെ വരവേല്‍ക്കുന്നത്.ജീവിതച്ചെലവില്‍ വരുന്ന വര്‍ധനയ്ക്ക് പുറമേ ചെറിയൊരു വിഭാഗം മലയാളികള്‍ക്ക് ഈ വര്‍ഷം ജോലി നഷ്ട്ടപ്പെടുവാനും സാധ്യതയുണ്ട്.ജോലിയുള്ളവര്‍ക്കാകട്ടെ രണ്ടു വര്‍ഷത്തേക്ക് ശമ്പള വര്‍ധനയും പ്രതീക്ഷിക്കണ്ട.എല്ലാം കൊണ്ടും ഞെരുക്കത്തിന്റെ കാലമാണ് വരാന്‍പോകുന്നതെന്ന് ചുരുക്കം.ഈ അവസരത്തില്‍ ജീവിതച്ചെലവ് കുറയ്ക്കാന്‍ ഉതകുന്ന ചില മാര്‍ഗങ്ങള്‍ ആണ് ചുവടെ ചേര്‍ക്കുന്നത്.
ക്രെഡിറ്റ്കാര്‍ഡ് ബാലന്‍സ് ക്ലിയര്‍ ചെയ്യുക
മിനിമം തുക മാത്രം അടക്കുന്ന ക്രെഡിറ്റ് കാര്‍ഡില്‍ മാസാമാസം നാം പലിശ കൂടി ഒടുക്കേണ്ടി വരുമെന്നതിനാല്‍ കാര്‍ഡിലെ ബാലന്‍സ് തുക മുഴുവനായും അടക്കുക.
മൊബൈല്‍ താരിഫ് പുന പരിശോധന നടത്തുക
നമ്മുടെ കയ്യിലുള്ള മൊബൈല്‍ കോണ്ട്രാക്റ്റ് പരിശോധിക്കുക.പുതുക്കേണ്ട സമയമായാല്‍ ഉള്ള ഫോണ്‍ സൂക്ഷിച്ച് സിം മാത്രമുള്ള താരിഫ് തിരഞ്ഞെടുത്താല്‍ നല്ലൊരു തുക ലാഭിക്കാന്‍ കഴിയും.ഉള്ള മിനിട്ടുകള്‍ മുഴുവനായി ഉപയോഗിക്കുന്നില്ലെങ്കില്‍ പണം കുറഞ്ഞ താരിഫിലേക്ക് ഡൌണ്‍ഗ്രേഡ് ചെയ്യുന്നതോ പേ ആസ് യു ഗോ ആക്കുന്നതോ ഉചിതമായിരിക്കും.
വാല്യൂ ഉല്‍പ്പന്നങ്ങള്‍ വാങ്ങുക
മിക്ക സൂപ്പര്‍ മാര്‍ക്കെറ്റുകളും വിലകുറച്ച് സ്വന്തം വാല്യൂ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാറുണ്ട്. (TESCO VALUE,SAINSBURY VALUE,ASDA PRICE) ഇതിന് മൂല്യം കുറവാണെന്നത് തെറ്റിധാരണയാണ്.ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിലൂടെ പ്രതിമാസം നല്ലൊരു തുക ലാഭിക്കാന്‍ കഴിയും
ടി വി പാക്കേജുകള്‍ കാന്‍സല്‍ ചെയ്യുക
അമിത പണം ഈടാക്കുന്ന ടി വി പാക്കേജുകള്‍ കാന്‍സല്‍ ചെയ്യുക.പകരം ഫ്രീവ്യൂവില് ഉള്ള ചാനലുകള്‍ ഉപയോഗപ്പെടുത്തുക
ജോലിസ്ഥലത്ത് ഭക്ഷണം പാര്‍സല്‍ ആയി കൊണ്ടു പോവുക
ജോലിസ്ഥലത്ത് ഭക്ഷണം പുറത്തു നിന്ന് കഴിക്കുന്നതിനു പകരം വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടു പോവുക
അവധി മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുക
QUIDCO,TOPCAHBACK തുടങ്ങിയ സൈറ്റുകളിലൂടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുക.കൂടാതെ ഡിസ്ക്കൌണ്ട് ലഭിക്കുന്ന വൗച്ചര്‍ കോഡുകള്‍ ഉപയോഗിക്കുക
ജന്മദിനം,വാര്‍ഷികം തുടങ്ങിയവയ്ക്ക് നല്‍കാനുള്ള സമ്മാനം ഓഫറുകള്‍ ഉള്ള സമയത്ത് മുന്‍ കൂട്ടി വാങ്ങി വയ്ക്കുക
മുഴുവന്‍ ഷോപ്പിങ്ങും ഒരു കടയില്‍ നിന്നും നടത്താതെ ഓരോ കടയിലെയും ഓഫര്‍ മനസിലാക്കി മാറിമാറി ഷോപ്പിംഗ് ചെയ്യുക
ജിം മെമ്പര്‍ഷിപ്പ് കാന്‍സല്‍ ചെയ്ത് സ്വന്തമായി വ്യായാമം നടത്തുക
പുകവലി ഉപേക്ഷിക്കുക
ഒരു പ്രതിമാസ ബജറ്റ് തയ്യാറാക്കി അതനുസരിച്ച് ചെലവ് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല