സ്വന്തം ലേഖകന്‍: പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനിയായ വിപ്രോയ്ക്ക് രാസായുധ ആക്രമണ ഭീക്ഷണി. 500 കോടി നല്‍കിയില്ലെങ്കില്‍ ആക്രമിക്കുമെന്ന് സന്ദേശം. ഈ തുക ബിറ്റ് കോയിനുകളായി തുക നല്‍കണമെന്നും അജ്ഞാത ഇമെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ഭീഷണി സന്ദേശം ലഭിച്ചതായി കാണിച്ച് വിപ്രോ അധികൃതര്‍ ബെംഗളുരു പോലീസില്‍ പരാതി നല്കി.
മെയ് 25 നകം പണം പ്രത്യേകം പോര്‍ട്ടലിലൂടെ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷ പദാര്‍ത്ഥം ഉപയോഗിച്ചുള്ള ആക്രമണ ഭീക്ഷണിയാണ് അഞ്ജാതര്‍ ഉയര്‍ത്തിയിരിക്കുന്നത്. ശ്വസനത്തിലൂടെയും ഭക്ഷണത്തിലൂടെയും മനുഷ്യനെ കൊല്ലാന്‍ സാധിക്കുന്ന റിസിന്‍ എന്ന രാസപദാര്‍ത്ഥം ഉപയോഗിക്കുമെന്നാണ് സന്ദേശത്തിലുള്ളത്.
ഉടന്‍ തന്നെ വിഷപദാര്‍ത്ഥം നിറച്ച പായ്ക്കറ്റുകള്‍ കമ്പനിയിലേയ്ക്ക് അയയ്ക്കുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സന്ദേശത്തെ തുടര്‍ന്ന് വിപ്രോയുടെ ഓഫിസില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചതായി കമ്പനി വ്യക്തമാക്കി. സംഭവത്തില്‍ സൈബര്‍ ഭീകരവാദം സംബന്ധിച്ച നിയപ്രകാരം കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല