സ്വന്തം ലേഖകന്‍: ബാഹുബലി 2 ആയിരം കോടി ക്ലബിന്റെ പടിവാതില്ക്കല്, ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ അപൂര്‍വ നേട്ടം. കളക്ഷന്‍ റെക്കോര്‍ഡിന്റെ കാര്യത്തില്‍ ആര്‍ക്കും തകര്‍ക്കാനാവാത്ത നേട്ടങ്ങളുമായി മുന്നേറുകയാണ് ബാഹുബലി 2. എട്ടാം ദിവസത്തിലെ കളക്ഷന്‍ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ ചിത്രം 925 കോടി നേടിക്കഴിഞ്ഞു. അങ്ങനെയെങ്കില്‍ ബാഹുബലി 2 ആയിരം കോടി ക്ലബിലെത്താന്‍ ഇനി ഒരു ദിവസം മാത്രം മതിയാകും.
ഇന്ത്യയില്‍നിന്നും 745 കോടിയും വിദേശത്തുനിന്നും 180 കോടിയുമാണ് ചിത്രം ഇതുവരെ വാരിക്കൂട്ടിയത്. ആമിര്‍ ഖാന് ചിത്രം പികെ സ്വന്തമാക്കിയ 792 കോടി എന്ന കളക്ഷന്‍ റെക്കോര്‍ഡാണ് ബാഹുബലി തകര്‍ത്തത്. ഇനിയുള്ള ദിവസങ്ങളിലെ കളക്ഷനോടു കൂടി 1000 കോടിക്ക് മുകളില്‍ ബാഹുബലി നേടുമെന്നാണ് കണക്കു കൂട്ടല്‍. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി 6500 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിവസത്തെ കളക്ഷനോടെ തന്നെ ബാഹുബലി 100 കോടി നേടിയിരുന്നു.
ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ഇന്ത്യയൊട്ടാകെ 6500 സ്ക്രീനുകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ബാഹുബലി 2, 1000 കോടി കളക്ഷന്‍ നേടുമെന്ന് റിലീസിന് മുന്‍പ് തന്നെ പ്രവചിക്കപ്പെട്ടിരുന്നു. ആദ്യദിന കളക്ഷനില്‍ ആമിര്‍ ഖാന്റെ ദംഗല്‍, സല്മാന് ഖാന്റെ സുല്‍ത്താന്‍ എന്നിവയുടെ റെക്കോഡുകള്‍ ബാഹുബലി 2 തകര്‍ത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല