റോയ് കട്ടപ്പന: നോര്‍ത്താംപ്ടണ്‍ ചിലങ്ക ഫമിലി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍ വിഷു പരിപാടികള്‍ ഏപ്രില്‍ 23 നു ആഘോഷിക്കയുണ്ടായി. ചിലങ്കയിലെ കലാകാരന്മാരുടെ നേതൃത്വത്തില്‍ വിവിധയിനം കലാ പരിപാടികള്‍ അരങ്ങേറുകയുണ്ടായി. കുട്ടികള്‍ക്കായുള്ള വിവിധ മതസരങ്ങളും, ‘അച്ഛനുറങ്ങാത്ത വീട്’ എന്ന നാടകവും പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി. അതോടൊപ്പം ‘ഉപഹാര്‍’ എന്ന ചരിറ്റി സംഘടനയുമായി ചേര്‍ന്ന്, stem cell donors ന്റെ ഒരു ക്യാമ്പയിന് ഉം അന്നെ ദിവസം നടത്തുകയുണ്ടായി.
ഒരു പ്രത്യേക ബ്ലഡ് disorder കൊണ്ടു വലയുന്ന ശ്രീ ജെയിംസ് ജോസ് എന്ന ചെറുപ്പക്കാരന്റെ ജീവന് രക്ഷിക്കാന്‍ തങ്ങളെക്കൊണ്ടാവും വിധം പങ്കാളികളാകാന്‍ ശ്രമിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് പ്രസിഡന്റ് ശ്രീ ടോമി ഏബ്രഹാമും സെക്രട്ടറി ശ്രീ സജി മാത്യുവും പറയുകയുണ്ടായി. ‘ഉപഹാര്‍ ‘ ഭാരവാഹികള്‍ ചിലങ്കയുടെ അംഗങ്ങളില്‍ നിന്നും ലഭിച്ച വലിയ സഹകരണത്തില്‍ നന്ദി രേഖപ്പെടുത്തി. വിവിധ സംഘടകളുമായി ഒരുമിച്ചു ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികല്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല